Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിരോവസ്​ത്ര വിലക്ക്:...

ശിരോവസ്​ത്ര വിലക്ക്: ഉഡുപ്പിയിലെ കോളജിൽ 60 വിദ്യാർഥികളെ തടഞ്ഞു

text_fields
bookmark_border
ശിരോവസ്​ത്ര വിലക്ക്: ഉഡുപ്പിയിലെ കോളജിൽ 60 വിദ്യാർഥികളെ തടഞ്ഞു
cancel
camera_alt

ശിവമോഗ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്ന ബുർഖയും ഹിജാബും ധരിച്ച മുസ്‍ലിം വിദ്യാർഥിനികൾ പോലീസ് ഉദ്യോഗസ്ഥനോട് തർക്കിക്കുന്നു

ബംഗളൂരു: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഹരജിയിൽ കർണാടക ഹൈകോടതി നൽകിയ ഇടക്കാല ഉത്തരവ്​ ദുരുപയോഗം ചെയ്ത്​ കർണാടകയിലെ ചില ബിരുദ കോളജുകളിലും ശിരോവസ്​ത്രത്തിന്​ വിലക്ക്. വ്യാഴാഴ്ച ഉഡുപ്പിയിലെ ഗവ. ജി. ശങ്കർ മെമ്മോറിയൽ വനിതാ ഫസ്റ്റ്​ ഗ്രേഡ്​ ബിരുദ കോളജിൽ അവസാന വർഷ വിദ്യാർഥിനികളായ 60 പേരെ കാമ്പസിൽ പ്രവേശിപ്പിച്ചില്ല.

കോളജ്​ അധികൃതരുടെ നടപടിയെ തുടർന്ന്​ പ്രതിഷേധമുയർത്തിയ വിദ്യാർഥിനികൾ, കോളജുകളിൽ യൂനിഫോം നിർബന്ധമല്ലെന്ന്​ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പ്രസ്താവന നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ വഴങ്ങിയില്ല.

കോളജ്​ വികസന സമിതിയുടെ തീരുമാനമാണെന്നായിരുന്നു മറുപടി. ശിരോവസ്ത്രം ധരിക്കാൻ അനുമതിയില്ലെങ്കിൽ ക്ലാസ്​ ബഹിഷ്കരിക്കുകയാണെന്നും വിദ്യാഭ്യാസം പോലെ ശിരോവസ്ത്രവും തങ്ങൾക്ക്​ പ്രധാനമാണെന്നും വിദ്യാർഥിനികൾ പ്രതികരിച്ചു. ബിരുദ കോളജുകളിൽ യൂനിഫോം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച്​ കോളജ്​ അധികൃതർ എഴുതിനൽകണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെട്ടു.

അതിനിടെ ബി.ജെ.പി നേതാവ്​ രവി പാട്ടീൽ ചെയർമാനായ ബെളഗാവി സദാശിവ നഗർ ക്രോസിലെ വിജയ്​ പാരാമെഡിക്കൽ കോളജിൽ ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളോട്​ പുറത്തുപോവാൻ ആവശ്യപ്പെട്ടു. തുർന്ന് മറ്റ് വിദ്യാർഥികളും പുറത്തുനിന്നുള്ളവരും ഇവർക്ക്​ പിന്തുണയുമായെത്തി. പ്രതിഷേധം കനത്തതോടെ ആറു പേരെ പൊലീസ്​ അറസ്റ്റ്​​ ചെയ്​തു. ശിവമൊഗ്ഗ, മാണ്ഡ്യ, കലബുറഗി, വിജയനഗര, യാദ്​ഗിർ, ചിക്കമഗളൂരു, ഗദക്​, ഹുബ്ബള്ളി, ചിത്രദുർഗ ജില്ലകളിലെയും ചില കോളജുകളിൽ ശിരോവസ്ത്രത്തിന്​ വിലക്കേർപ്പെടുത്തി.

ഫെബ്രുവരി 10ന്​ കർണാടക ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്​ പ്രകാരം ശിരോവസ്ത്രവും കാവി ഷാളും മതപരമായ ചിഹ്​നങ്ങളും വിലക്കിയത്​ സംസ്ഥാനത്തെ ബിരുദ കോളജുകൾക്ക്​ ബാധകമല്ലെന്നും ​​യൂനിഫോം നടപ്പാക്കിയ പ്രീ യൂനിവേഴ്​സിറ്റി കോളജുകൾക്കുവേണ്ടിയാണെന്നുമാണ്​ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്​.

ശിരോവസ്ത്രത്തിന്‍റെ പേരിൽ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും മുസ്​ലിം വിദ്യാർഥിനികൾക്ക്​ ​പ്രവേശനം നിഷേധിക്കുന്ന സാഹചര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിരുദ കോളജ്​ വിദ്യാർഥികൾക്ക്​ ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത്​ നാരായണും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab banUdupi hijab row
News Summary - hijab row: 60 students stopped at a college in Udupi
Next Story