പ്രണയം മൂത്ത് വിമാന റാഞ്ചൽ ഭീഷണി; കാമുകൻ പിടിയിൽ
text_fieldsഅഹ്മദാബാദ്: ജെറ്റ് എയർവേസ് ജീവനക്കാരിയായ കാമുകിയോട് പ്രണയം മൂത്തപ്പോൾ താണെയിലെ ജ്വല്ലറി വ്യാപാരി ബിർജു കിഷോർ സല്ല അറ്റകൈ തന്നെ പ്രയോഗിച്ചു. മുംബൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ ഡൽഹിക്കുപോയ ജെറ്റ് എയർവേസ് വിമാനത്തിൽ റാഞ്ചികളുണ്ടെന്നും ബോംബ് വെച്ചതായും കാണിച്ച് ഭീഷണിക്കത്തെഴുതി. പ്രശ്നങ്ങളുണ്ടാക്കിയാൽ കാമുകിയുടെ ജോലി തെറിക്കുമെന്നും അവർ തെൻറ സ്ഥാപനത്തതിൽ ജോലി തേടി എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് 37കാരനായ സല്ല അതിസാഹസത്തിനൊരുെമ്പട്ടത്.
ഭീഷണിയെത്തുടർന്ന് വിമാനം വിമാനം അഹ്മദാബാദിൽ അടിയന്തരമായി ഇറക്കി. വിമാനത്തിെൻറ ശുചിമുറിയിൽ വെച്ച കത്ത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് അടിയന്തര നടപടി സ്വീകരിച്ചതിനെ തുടർന്നാണ് വിമാനം അഹ്മദാബാദിൽ ഇറക്കിയത്. യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ആറുമണിക്കൂറോളം വൈകിയാണ് വിമാനം യാത്ര തുടർന്നത്.
ഇതിനിടയിൽ നടത്തിയ അന്വേഷണത്തിലാണ് ബിർജു കിഷോർ സല്ല പിടിയിലായത്. ജീവനക്കാരിയുമായി സല്ല കടുത്ത പ്രണയത്തിലായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചുവെന്നും സല്ലക്ക് മാനസികപ്രശ്നങ്ങളുള്ളതായി സംശയിക്കുന്നുവെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. തൊഴിൽരഹിതയാവുന്ന കാമുകി ജോലിക്കായി തന്നെത്തേടിവരുമെന്നാണ് സല്ല കരുതിയത്. കഴിഞ്ഞ ജൂലൈയിൽ സല്ല ഭക്ഷണത്തിൽനിന്ന് കൂറയെ ലഭിച്ചുവെന്ന് കാണിച്ച് ജെറ്റ് എയർവേസിനെതിരെ പരാതി നൽകിയിരുന്നു.
പ്രണയസാക്ഷാൽക്കാരത്തതിന് സല്ല നല്ല ‘തയാറെടുപ്പു’ നടത്തിയതായി ഭീഷണിക്കത്ത് കാണിക്കുന്നു. വിമാനത്തിെൻറ ശുചിമുറിയിൽനിന്ന് ലഭിച്ച അറബിയിലും ഇംഗ്ലീഷിലുമായെഴുതിയ കത്തിൽ, യാത്രക്കാർക്കിടയിൽ 12 റാഞ്ചികളുെണ്ടന്ന് സൂചിപ്പിച്ചിട്ടുണ്ട്. അേന്വഷണം വഴിതിരിച്ചുവിടാൻ കത്തിെൻറ അവസാനം ‘അല്ലാ ഇൗസ് ഗ്രേറ്റ്’ എന്നും കുറിച്ചിരുന്നു. വിമാനം 3.45നാണ് അഹ്മദാബാദിൽ ഇറക്കിയത്.
സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമെന്ന് മുതിർന്ന എൻ.െഎ.എ ഡയറക്ടർ ജനറൽ വൈ.സി. മോദി പറഞ്ഞു. ബിർജു കിഷോർ സല്ലയെ വിമാനയാത്രക്കാരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു നിർേദശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.