പെൺസുഹൃത്തിനൊപ്പമുള്ള യാത്ര ഒഴിവാക്കാൻ വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
text_fieldsൈഹദരാബാദ്: സാമ്പത്തിക പ്രയാസം മൂലം പെൺസുഹൃത്തിനൊപ്പം യാത്രഒഴിവാക്കാൻ വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹൈദരാബാദുകാരൻ അറസ്റ്റിൽ. ട്രാൻസ്പോർട്ട് ഏജൻറായ 32കാരൻ വാഷിം ചൗധരിയാണ് പൊലീസ് പിടിയിലായത്.
സംഭവം ഇങ്ങനെ, ഏപ്രിൽ 16ന് മുംബൈ ഡി.സി.പിക്ക് ഹൈദരാബാദിൽ നിന്ന് ഒരു ഇ മെയിൽ സന്ദേശം ലഭിച്ചു. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങൾ ഒരേ സമയം ഹൈജാക്ക് ചെയ്യപ്പെടുമെന്നായിരുന്നു സന്ദേശം.
വിവരം ലഭിച്ച ഉടൻ പൊലീസ് വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. ശേഷം സന്ദേശത്തിെൻറ ഉറവിടം അന്വേഷിച്ച് പൊലീസ് ചെന്നെത്തിയത് ഹൈദരാബാദ് എസ്.ആർ നഗറിലെ ഒരു ഇൻറർനെറ്റ്കഫെയിൽ. അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ്വാഷിം ചൗധരി പൊലീസ് പിടിയിലായത്.
ചോദ്യം ചെയ്യലിൽ വാഷിം ചൗധരി നൽകിയ മൊഴി കേട്ട്കൗതുകം പൂണ്ടിരിക്കുകയാണ് പൊലീസ്. ചെന്നൈയിൽ താമസിക്കുന്ന പെൺ സുഹൃത്തിന് മുംബൈ –ഗോവ ട്രിപ്പിന്പോകണം. കൂടെ ചെല്ലാൻ ചൗധരിയോട് ആവശ്യപ്പെട്ടു. ചൗധരിക്ക് സാമ്പത്തിക പ്രയാസം. അത് സുഹൃത്തിനോട് പറയാനും പറ്റില്ല. ട്രിപ്പ് ഒഴിവാക്കാൻ പലവിധത്തിൽ ആവശ്യപ്പെട്ടു. അവൾ വഴങ്ങിയില്ല.
പെൺസുഹൃത്തിനെ പിണക്കാതെ ട്രിപ്പ് ഒഴിവാക്കാൻ എന്തു ചെയ്യും എന്ന ആലോചനയാണ് വാംഷി ചൗധരിയെ ഇൗ കടുംകൈക്ക് പ്രേരിപ്പിച്ചത്. വിമാനത്താവളങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി മുംബൈ ഡി.സി.പിക്ക് മെയിൽ അയച്ചു. ഹൈജാക്ക് ഭീഷണിയുള്ളതിനാൽ വിമാനങ്ങൾ റദ്ദാക്കിയെന്ന് പറഞ്ഞ് ട്രിപ്പ് ഒഴിവാക്കാമെന്നതായിരുന്നു കണക്കുകൂട്ടൽ.
സംഭവം ഏറ്റു. എന്നാൽ, അടുത്ത നിമിഷം പൊലീസ് വീട്ടിലെത്തി, ചൗധരിയെ അറസ്റ്റ് ചെയ്തു. ചൗധരിയുടെ പേരിൽെഎ.ടി ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.