ഹിമാചൽ മന്ത്രിസഭ വികസിപ്പിച്ചു; വീരഭദ്രസിങ്ങിന്റെ മകനടക്കം ഏഴുപേർ മന്ത്രിസഭയിൽ
text_fieldsഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരുമാസത്തിനു ശേഷം മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു മന്ത്രിസഭ വികസിപ്പിച്ചു.
പുതുതായി ഏഴു മന്ത്രിമാരെയാണ് ഉൾപ്പെടുത്തിയത്. ഷിംലയിലെ രാജ്ഭവനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരിൽ മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങും ഉൾപ്പെടും. റൂറൽ ഷിംലയിൽ നിന്നുള്ള എം.എൽ.എയാണിദ്ദേഹം.
അനിരുദ്ധ സിങ്, ഹർഷ് വർധൻ ചൗഹാൻ, ജഗത് നേഗി, രോഹിത് താക്കൂർ, ചാൻഡർ ഖമർ, ധൻ റാം ശാന്തിൽ എന്നിവരാണ് പുതിയ മന്ത്രിമാർ. വൈകാതെ കുറച്ചുമന്ത്രിമാരെ കൂടി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 11ന് സുഖ്‍വിന്ദറും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ധനകാര്യം, ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തരം, ആസൂത്രണം എന്നീ വകുപ്പുകൾ സുഖ്‍വിന്ദറായിരുന്നു വഹിച്ചിരുന്നത്. അഗ്നിഹോത്രി ജല വിഭവ വകുപ്പും, ഗതാഗതവും, കല സാസ്കാരിക വകുപ്പും ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.