ഹിമാചലിൽ വോട്ടുയന്ത്രങ്ങൾ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് ജനം തടഞ്ഞു
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഹിമാചൽ പ്രദേശിൽ വോട്ടുയന്ത്രങ്ങൾ സ്വകാര്യവാഹനത്തിൽ കൊണ്ടുപോകുന്നത് ജനം തടഞ്ഞു.
റാംപൂർ നിയമസഭ മണ്ഡലത്തിലെ സ്വകാര്യവാഹനത്തിൽ വോട്ടുയന്ത്രങ്ങൾ കൊണ്ടുപോകുന്നത് കണ്ട് ജനങ്ങൾ തടയുകയായിരുന്നു. സ്വകാര്യവാഹനത്തിൽ യന്ത്രങ്ങൾ കൊണ്ടുപോയത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് സർക്കാർ വാഹനങ്ങളിൽ മാത്രമേ വോട്ടുയന്ത്രങ്ങൾ കൊണ്ടുപോകാവൂ എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി സ്വകാര്യവാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ട നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധം തുടങ്ങി. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ജനങ്ങളെ ശാന്തരാക്കി വോട്ടുയന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. നവംബർ 12ന് വോട്ടെടുപ്പ് കഴിഞ്ഞ ഹിമാചലിൽ ഡിസംബർ എട്ടിന് ഗുജറാത്തിനൊപ്പമാണ് വോട്ടെണ്ണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.