സ്വതന്ത്ര ഭാരതത്തിലെ ആദ്യ വോട്ടെടുപ്പുമുതൽ ഇവിടെ വരെ
text_fieldsകിനൗർ(ഹിമാചൽ പ്രദേശ്): കിനൗർ ജില്ലയിലെ ട്രാൻക്യുലിയാണ് സ്ഥലം. നേരം വെളുത്തു തുടങ്ങുന്നതേയുള്ളു. മങ്ങി തുടങ്ങിയ പഴയ മതിലിന്‍റെ ചുവട്ടിലിരുന്ന് ശ്യാം സരൻ നെഗി പറഞ്ഞു തുടങ്ങി. മുഖത്തും ശരീരത്തും പ്രായത്തിന്‍റെ അവശതകൾ ഉണ്ടെങ്കിലും വോട്ടെടുപ്പിനെ കുറിച്ച് പറയുമ്പോൾ സംസാരത്തിൽ ഒരിക്കലും ചോരാത്ത ആവേശം.
നെഗിക്ക് 35 വയസുള്ളപ്പോളാണ് സ്വതന്ത്ര ഇന്ത്യ ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് അന്നാദ്യമായി നെഗിയുടെ വിരലിൽ സമ്മതിദാനത്തിന്‍റെ മഷി പതിഞ്ഞു. അന്നുമുതൽ ഇന്ന് വരെ ഒരു തിരഞ്ഞെടുപ്പുകൾ പോലും ഇൗ 101കാരൻ വിട്ടുകളഞ്ഞിട്ടില്ല.
"എന്‍റെ സമയം അടുത്തിരിക്കുന്നു. നാളത്തെ ദിവസം കാണാനാവുമോ എന്നറിയില്ല ആരോഗ്യവാനായി തുടർന്നാൽ ഇനിയും വോട്ട് ചെയ്യാൻ പോകണം അതാണ് ആഗ്രഹം" നെഗി പറഞ്ഞു. യുവജനങ്ങളോടും വോട്ട് ചെയ്യാൻ പോവണമെന്ന് ആഹ്വാനം ചെയ്യാനും ഇൗ മുതുമുത്തച്ഛൻ മറക്കുന്നില്ല.
ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കടുത്ത മത്സരമാണ് കോൺഗ്രസ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.