നാടോടി നൃത്തകർക്കൊപ്പം ചുവടുകൾ വെച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വൈറലായി വിഡിയോ
text_fieldsന്യൂഡൽഹി: നാടോടി നർത്തകർക്കൊപ്പം ചുവട് വെച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. മാണ്ഡിയിൽ നടന്ന പരിപാടിയിലാണ് ജയറാം താക്കൂർ നടോടി നൃത്തകർക്കൊപ്പം ചുവടുകൾ വെച്ചത്. പാട്ടിനനുസരിച്ച് നർത്തകർക്കൊപ്പം കാലുകൾ ചലിപ്പിക്കുന്ന മുഖ്യമന്ത്രിയെ വിഡിയോയിൽ കാണാം. നിമിഷങ്ങൾ കൊണ്ട് നിരവധിപേരാണ് വിഡിയോ കണ്ടത്.
നേരത്തെ, സംസ്ഥാനത്തെ 29.74 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. സംസ്ഥാന സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ വാർധക്യ പെൻഷന്റെ പ്രായപരിധി 80ൽ നിന്ന് 70 ആക്കി കുറച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അത് വീണ്ടും 60 വയസായി കുറച്ചു എന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ചാം തവണയും സെറാജ് മണ്ഡലത്തിൽ നിന്നാണ് ജയറാം താക്കൂര്‍ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 68അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 44 എം.എൽ.എമാരാണുള്ളത്. ഈ വർഷം ഹിമാചൽപ്രദേശിൽ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.