ഹിമാചലിൽ 74 ശതമാനം പോളിങ്
text_fieldsഷിംല: ഹിമാചൽപ്രദേശിൽ 74 ശതമാനം പോളിങ്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ ദീപക് സക്സേനയാണ് ഇക്കാര്യം അറിയിച്ചത്. 68 നിയമസഭ സീറ്റുകളിലേക്കാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടന്നത്.
റെക്കോർഡ് പോളിങ്ങാണ് ഇത്തവണത്തേത്. 2012 നിയമസഭ തെരഞ്ഞെടുപ്പിലെ 73.51 ശതമാനമാണ് മുമ്പുണ്ടായിരുന്ന റെക്കോർഡ്. പോളിങ് സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പെന്നും ചില സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാർ ഉണ്ടായതായും കമീഷൻ അറിയിച്ചു. എന്നാൽ അനന്തമായി പോളിങ് വൈകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
മുഖ്യമന്ത്രി വിർഭദ്ര സിങ്, മുൻ മുഖ്യമന്ത്രില പ്രേം കുമാർ ദൂമൽ എന്നിവർ യഥാക്രമം രാംപൂർ, സാമിപൂർ എന്നിവിടങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയുംതമ്മിലാണ് ഹിമാചലിൽ മുഖ്യപോരാട്ടം നടക്കുന്നത്. സി.പി.എം, സ്വാഭിമാൻ പാർട്ടി, ലോക് ഗാത്ബന്ധൻ പാർട്ടി എന്നിവരും ഹിമാചലിൽ മൽസരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.