Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 5:32 AM IST Updated On
date_range 30 Dec 2017 5:35 AM ISTകൊടുത്താൽ ഹിമാചലിലും കിട്ടും; എം.എൽ.എയും കോൺസ്റ്റബിളും അടിയോടടി
text_fieldsbookmark_border
ന്യൂഡൽഹി: കൊടുത്താൽ കൊല്ലത്ത് മാത്രമല്ല, ഹിമാചൽപ്രദേശിലും കിട്ടുമെന്നതിന് തെളിവായി ഒരു വിഡിയോ ഇൻറർനെറ്റിൽ പ്രചരിക്കുന്നു. വാർത്ത ഏജൻസിയായ എ.എൻ.െഎ (ഏഷ്യൻ ന്യൂസ് ഇൻറർനാഷനൽ) ആണ് ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്. ഹിമാചൽപ്രദേശിലെ കോൺഗ്രസ് നേതാവും എം.എൽ.എയുമായ ആശാകുമാരി, വനിത കോൺസ്റ്റബിളിനെ മുഖത്തടിക്കുന്നതാണ് ദൃശ്യം. എന്നാൽ, അടികിട്ടിയ കോൺസ്റ്റബിൾ അത് വാങ്ങി കൈയിൽവെക്കുകയല്ല ചെയ്തത്. അതേ നാണയത്തിൽ തിരിച്ച് കൊടുത്തു, എം.എൽ.എയുടെ മുഖത്തു തന്നെ. പക്ഷേ, എം.എൽ.എയും വിട്ടില്ല. കോൺസ്റ്റബിളിനെ തിരിച്ചടിച്ചു. തുടർന്ന് അടിയോടടി.
ഒടുവിൽ കാഴ്ചക്കാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അടിമേളം കഴിഞ്ഞപ്പോൾ എം.എൽ.എയെ തല്ലിയ കോൺസ്റ്റബിൾ താരമായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പെങ്കടുക്കുന്ന ചടങ്ങിനെത്തിയ ആശാകുമാരിയെ പൊലീസ് തടഞ്ഞതാണ് അവർ ‘കൈകൊണ്ട്’ സംസാരിക്കാൻ കാരണമായതെന്നാണ് എ.എൻ.െഎ റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് രാഹുൽ എത്തിയത്.

#WATCH Shimla: Congress MLA Asha Kumari assaults woman constable, gets slapped back. She was being allegedly denied entry by Police in Rahul Gandhi's review meeting (amateur video) pic.twitter.com/puvMRnHKss
— ANI (@ANI) December 29, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story