ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 19 വനിതകൾ ഉൾപ്പെടെ 338 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി സ്ഥാനാർഥികളായ കോൺഗ്രസിന്റെ വീരഭദ്രസിങ്ങും ബി.ജെ.പിയുടെ പ്രേംകുമാർ ധുമലുമാണ് മത്സരരംഗത്തെ പ്രമുഖർ. 50,25,941 വോട്ടർമാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക.
കേന്ദ്ര സർക്കാറിന്റെ നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവ കാരണം സമ്പദ് വ്യവസ്ഥക്കും സാധാരണക്കാർക്കും വിനോദ സഞ്ചാരം അടക്കമുള്ള മേഖലക്കും ഉണ്ടായ നഷ്ടം ഉയർത്തിയാണ് കോൺഗ്രസ് സംസ്ഥാനമെമ്പാടും ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തിയത്. കോൺഗ്രസ് സർക്കാറിന് എതിരെ അഴിമതി, ക്രമസമാധാന തകർച്ച, വികസനമില്ലായ്മ എന്നിവ ഉയർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കേന്ദ്ര മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രചാരണം കൊഴുപ്പിച്ചത്.
രണ്ടു പാർട്ടികൾക്കും സാധ്യത കൽപിച്ച് ഫലപ്രവചനങ്ങൾ വന്നിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശുഖ്വിന്തർ സിങ്, മുതിർന്ന ബി.ജെ.പി നേതാവ് രവീന്ദർ രവി, അനിൽ ശർമ, എ.െഎ.സി.സി സെക്രട്ടറി ആഷാ കുമാർ എന്നിവരാണ് മത്സരരംഗത്തെ മറ്റു പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.