കോണ്‍ഗ്രസ് നേതാവും ഹിമാചൽ മുൻമന്ത്രിയുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു
text_fieldsഷിംല: ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി (67) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. തന്റെ പിതാവ് വെളളിയാഴ്ച എയിംസിൽ വെച്ച് മരിച്ചതായി ബാലിയുടെ മകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ബാലിയുടെ മൃതദേഹം ഹിമാചലിലേക്ക് കൊണ്ടുവരുമെന്നും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകുമെന്നും മകൻ ബഘുറാം ബാലി അറിയിച്ചു.
ബാലിയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി അനുശോചനം രേഖപ്പെടുത്തി. ഞായരാഴ്ച രാത്രി ചാമുണ്ഡ ധാമിൽ വെച്ച് സംസ്ക്കാര ചടങ്ങുകൾ നടത്തുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. 1998, 2003, 2007, 2012 വർഷങ്ങളിൽ തുടർച്ചയായി നാല് തവണ നഗ്രോട്ട ബഗ്വാനിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭക്ഷ്യ വിതരണ, ഗതാഗത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
1954 ജൂലൈ 27 ന് കാൻഗ്രയിലാണ് ബാലിയുടെ ജനനം. 1990 മുതൽ 1997 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിചാർ മഞ്ചിന്റെ കൺവീനറായിരുന്നു.1995 മുതൽ 1998 വരെ കോൺഗ്രസ് സേവാദൾ പ്രസിഡന്റായും 1993 മുതൽ 1998 വരെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.