ഹിമാചൽ പ്രദേശിലെ വോട്ടർമാർ വീണ്ടും ബി.ജെ.പിയെ തെരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന സ്ഥിരതയുള്ള സർക്കാറിനായി ഹിമാചലിലെ വോട്ടർമാർ ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ ഇന്ത്യയിലെ ജനങ്ങൾ സ്ഥിരതയുള്ള സർക്കാറിനെ തെരഞ്ഞെടുത്തെന്നും സർക്കാർ ശക്തമായ മാറ്റത്തിന് അടിത്തറയിട്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാണ്ഡിയിൽ നടന്ന റാലിയെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'നേരത്തെ, ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വോട്ടർമാർ അഞ്ച് വർഷം കൂടുമ്പോൾ ഭരണകക്ഷിയെ മാറ്റുന്ന പ്രവണത പിന്തുടർന്നിരുന്നു. എന്നാൽ അവർ ഇപ്പോൾ ഈ രീതി ഉപേക്ഷിച്ചു. അതുപോലെ ഹിമാചലിലെ വോട്ടർമാരും യുവാക്കളും ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു' -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ഐ.ടി, എയിംസ് തുടങ്ങിയ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചെന്നും ദേശീയപാതകൾക്കായി 14,000 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.