ഹിമാലയൻ ചെടി കോവിഡിന് മരുന്നാകുമെന്ന് ഗവേഷകർ; ശാസ്ത്രീയമായ തുടർഗവേഷണം വേണം
text_fieldsന്യൂഡൽഹി: ഹിമാലയപർവതങ്ങളിൽ കാണുന്ന 'ബുരാൻഷ്' എന്ന ചെടിയുടെ ഇലകൾ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതെന്ന് പഠനം. ഐ.ഐ.ടി മണ്ഡി, ഇന്റർനാഷനൽ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. 'ബയോമോളിക്യുലാർ സ്ട്രക്ചർ ആൻഡ് ഡൈനാമിക്സ്' എന്ന ജേണലിൽ ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.
പ്രകൃതിയിൽനിന്ന് നേരിട്ടാകുമ്പോൾ പാർശ്വഫലങ്ങൾ കുറയുമെന്ന് ഐ.ഐ.ടി മണ്ഡി സ്കൂൾ ഓഫ് ബേസിക് സയൻസ് അസോസിയേറ്റ് പ്രഫസർ ശ്യാം കുമാർ മസകപള്ളി പറഞ്ഞു. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഹിമാലയൻ താഴ്വരയിലെ ജനങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ബുരാൻഷ് ഇലകൾ. ഇവയിട്ട് തിളപ്പിക്കുന്ന വെള്ളത്തിൽ ക്വിനിക് ആസിഡ് സമൃദ്ധമായി കണ്ടെത്തിയിട്ടുണ്ട്. ഇവ വൈറസുകൾക്കെതിരായ പോരാട്ടത്തിൽ ഏറെ പ്രയോജനകരമാണ്. ഇവ മരുന്നായി വികസിപ്പിക്കുംമുമ്പ് കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ ആവശ്യമാണെന്നും സംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.