നിർബന്ധിത വിവാഹങ്ങൾ സമൂഹത്തിന് ആപത്ത് - ഹിമന്ത ബിശ്വ ശർമ
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിർബന്ധിത വിവാഹങ്ങൾ സമൂഹത്തിന് ദോഷമാണെന്നും മിശ്ര വിവാഹത്തിനെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പൊലീസ് സുപ്രണ്ട്മാരുടെ ദ്വിദിന കൺവെൻഷന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദാണ് സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നത്. ഇത് അവസാനിപ്പിക്കണം. മിക്ക ലൗ ജിഹാദ് കേസുകളിലും പെൺകുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകുകയും അവിടെ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്യുകയാണ്. വ്യത്യസ്ഥ മതസ്ഥർ തമ്മിൽ വിവാഹം ചെയ്യണമെങ്കിൽ അവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണം. മുസ്ലിം പണ്ഡിതനോ ഹിന്ദുപുരോഹിതനോ മതപരമായി ഇത് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൗ ജിഹാദിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹത്തിനെതിരായ നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. നിലവിൽ സർക്കാരിന്‍റെ ഇടപെടലിനാൽ ശൈശവ വിവാഹങ്ങളുടെ എണ്ണം കുറഞഅഞിട്ടുണ്ടെന്നും ഇത് പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.