Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനിക്കെതിരായ...

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണം -സി.പി.എം

text_fields
bookmark_border
അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണം -സി.പി.എം
cancel

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിക്കുന്ന സാമ്പത്തിക തട്ടിപ്പ്​ ആരോപണങ്ങളിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്​ കൊൽക്കത്തയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

എൽ.ഐ.സിയുടെ 80,000 കോടി അദാനി കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ദേശീയ ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് എടുത്ത വായ്പകളുടെ 40 ശതമാനവും എസ്​.ബി.ഐ വഴിയാണ്. കോടിക്കണക്കിന് ഇന്ത്യക്കാർ ഭാവി സുരക്ഷിതത്വത്തിനായി തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ചവ നിക്ഷേപിക്കുന്ന സ്ഥാപനങ്ങളാണ് എൽ.ഐ.സി, എസ്​.ബി.ഐ എന്നിവ. നടക്കാനിരിക്കുന്ന ബജറ്റ്​ പാർലമെന്‍റ്​ സമ്മേളനത്തിൽ സി.പി.എം പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ച് വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിന്​ ശേഷം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്​തമാക്കി.

രാജ്യത്ത്​ വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുടങ്ങിയവക്കെതിരെ ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്താൻ യോഗം ​തീരുമാനിച്ചു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഫെഡറലിസം ഇല്ലാതാക്കാൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തകർക്കാനുള്ള നീക്കം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞെടുപ്പ് ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മാർച്ച് മാസത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

വലതുപക്ഷ ഇസ്രായേൽ സർക്കാറിന്‍റെ അടിച്ചമർത്തലിനെതിരെ ഫലസ്തീൻ ജനതക്ക്​ ഐക്യദാർഢ്യ കാമ്പയിനുകൾ സംഘടിപ്പിക്കാനും ​കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന്​ ദിവസം നീണ്ട ​യോഗത്തിൽ ത്രിപുര തെരഞ്ഞെടുപ്പ്​ അടക്കമുള്ള വിഷയങ്ങളും ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdaniCPMSupreme CourtHindenburg
News Summary - Hindenburg report against Adani should be investigated under Supreme Court - CPM
Next Story