ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ തുടരും:എസ്. ജയശങ്കർ
text_fieldsന്യൂഡൽഹി:ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. 'യുനെസ്‌കോയിൽ ഹിന്ദി ഉപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും വാർത്താക്കുറിപ്പുകളിലും ഇത് ഉപയോഗിക്കുന്നു. യു.എൻ നടപടിക്രമം അനുസരിച്ച് ഒരു ഭാഷയെ ഔദ്യോഗികമാക്കുന്നത് എളുപ്പമല്ല. ഹിന്ദിയെ ഔദ്യോഗികമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് അതുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച് എന്നീ ഭാഷകളാണ് യുഎൻ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിന് മോദി സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും എസ്.ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ഫെബ്രുവരി 15 മുതൽ 17 വരെ ഫിജിയിൽ 12-ാമത് ലോക ഹിന്ദി സമ്മേളനം സംഘടിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ അറിയിച്ചു.
പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന പസഫിക്കിലെ ആദ്യത്തെ രാജ്യമാണ് ഫിജിയെന്ന് ഫിജിയൻ വിദ്യാഭ്യാസ, പൈതൃക, കലാ മന്ത്രാലയത്തിന്റെ സ്ഥിരം സെക്രട്ടറി അഞ്ജീല ജോഖൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.