'മൃഗങ്ങൾക്കും ബീഫ് നൽകാൻ പാടില്ല'; മൃഗശാലയിലേക്കുള്ള വഴി തടഞ്ഞ് ഹിന്ദുത്വ പ്രവർത്തകർ
text_fieldsഗുഹാവത്തി: മൃഗങ്ങൾക്ക് ബീഫ് നൽകുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ മൃഗശാലയിലേക്കുള്ള വഴിതടഞ്ഞു. അസമിലെ ഗുഹാവത്തിയിൽ ചൊവ്വാഴ്ചയാണ് സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കടുവകൾക്കും വലിയ ഇനം പൂച്ചകൾക്കും മാംസവുമായി വന്ന വാഹനങ്ങൾ ഹിന്ദുത്വ പ്രവർത്തകർ തടയുകയായിരുന്നു. മൃഗശാലയിലേക്കുള്ള വഴി മണിക്കൂറുകളോളം സംഘം അടച്ചിട്ടു.
''മാംസവുമായി വന്ന വാഹനങ്ങൾ കുറച്ചു നിയമലംഘകർ തടഞ്ഞു. അവരെ പിരിച്ചുവിടാൻ ഞങ്ങൾക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു. ഇപ്പോൾ മൃഗങ്ങൾക്ക് മാംസം നൽകാൻ തടസ്സമൊന്നുമില്ല''-അസം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പ്രതികരിച്ചു.
1957 ൽ ഹെങ്ക്റബാരി വനത്തിൽ ആരംഭിച്ച അസം സംസ്ഥാന മൃഗശാലയിൽ 1,040 വന്യമൃഗങ്ങളും പക്ഷികളും 112 ജീവികളുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൃഗശാലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.