ബനാറസ് ഹിന്ദു സർവകലാശാലയിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം
text_fieldsന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാലയിൽ മുമ്പ് നടന്ന വിദ്യാർഥി സമരം സ്പോൺസർ ചെയ്തതാണെന്ന പ്രോക്ടറുടെ ആരോപണം കാമ്പസിനെ വീണ്ടും വിദ്യാർഥി പ്രതിഷേധത്തിലാക്കി. ചീഫ് പ്രോക്ടർ രോയന സിങ്ങിനെതിരെ നിരവധി വിദ്യാർഥികൾ പ്രതിഷേധവുമായി കാമ്പസിലിറങ്ങി.
കാമ്പസിൽ ഒരു പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബറിൽ നടന്ന സമരം സ്പോൺസർ ചെയ്തതാണെന്നാണ് പ്രോക്ടർ ആരോപിച്ചത്. വെള്ളവും പിസയും പെപ്സി ബോട്ടിലുകളുമായി നിരവധി വാഹനങ്ങൾ സമരക്കാലത്ത് കാമ്പസിലെത്തി എന്നും അവർ കുറ്റപ്പെടുത്തി. അതേസമയം ഫണ്ടിങ് ലഭിച്ച സമരമായിരുന്നു അതെന്ന പ്രോക്ടറുടെ ആരോപണം ശരിയല്ലെന്ന് െപാലീസ് വ്യക്തമാക്കിയിരുന്നു.
തുടർന്ന് സമരം തുടങ്ങിയ വിദ്യാർഥികൾ പ്രോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. വെള്ളവും പിസയും പെപ്സി ബോട്ടിലുകളുമായി നിരവധി വാഹനങ്ങൾ വന്നതിെൻറ വിഡിയോ ദൃശ്യം കാണിച്ചുതരണമെന്നും അല്ലെങ്കിൽ വ്യാജ ആരോപണത്തിന് അവർ മാപ്പു പറയണമെന്നുമാണ് സമരരംഗത്തുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.