രാജ്യത്ത് ഇനി ഹിന്ദു കോടതിയും; മനുസ്മൃതി ഭരണഘടന
text_fieldsന്യൂഡൽഹി: മനുസ്മൃതി ഭരണഘടനയാക്കി രാജ്യത്ത് ആദ്യമായി ഹിന്ദു കോടതിക്ക് അഖില ഭാ രതീയ ഹിന്ദു മഹാസഭ തുടക്കമിട്ടു. മഹാത്മ ഗാന്ധിയുടെ രൂപമുണ്ടാക്കി വെടിവെച്ച് ഗാന്ധി വധം പുനഃസൃഷ്ടിച്ച കേസിൽ അറസ്റ്റിലായ അഖിൽ ഭാരതീയ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറ ി പൂജ ശകുൻ പാണ്ഡെയാണ് പ്രഥമ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജി. ഉത്തർപ്രദേശിലെ മീറത്തിൽ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യത്തെ ഹിന്ദുകോടതിക്ക് തുടക്കമിട്ടത്.
ഇതിനെതിരെ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതി ഉത്തർപ്രദേശ് സർക്കാറിനും മീറത്ത് ജില്ലാ ഭരണകൂടത്തിനും നോട്ടീസ് അയച്ചു. കേസ് സെപ്റ്റംബർ 11ന് പരിഗണിക്കും. മുസ്ലിംകൾക്കിടയിലുള്ള തർക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ പ്രകാരം പരിഹരിക്കാൻ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് തുടങ്ങിയ ‘ദാറുൽ ഖദാ’കൾ അടച്ചുപൂട്ടാൻ കേന്ദ്രത്തിലെയും യു.പി.യിലെയും ബി.ജെ.പി സർക്കാറുകൾ തയാറാകാത്ത സാഹചര്യത്തിലാണ് മനുസ്മൃതി അനുസരിച്ച് ഹിന്ദു കോടതികൾ തുടങ്ങാൻ ഹിന്ദു മഹാസഭ തീരുമാനിച്ചതെന്ന് പൂജ അവകാശപ്പെട്ടു.
ഹിന്ദു സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ, ഹിന്ദു വിവാഹങ്ങൾ, സ്വത്തുതർക്കം, പണ തർക്കം തുടങ്ങിയ വിഷയങ്ങളാണ് ഹിന്ദു കോടതി പരിഗണിക്കുകയെന്ന് പൂജ പാണ്ഡെ പറഞ്ഞു. തങ്ങൾക്ക് ആവശ്യത്തിന് ജയിലുകളുണ്ടെന്നും പരമാവധി ശിക്ഷ മരണമായിരിക്കുമെന്നും പൂജ കൂട്ടിച്ചേർത്തു.
ഗാന്ധി ജയന്തി ദിനത്തിൽ ഹിന്ദു കോടതിയുടെ നിയമാവലി പുറത്തുവിടുമെന്നും അഞ്ച് ജഡ്ജിമാരെ നവംബർ അഞ്ചിന് നിയമിക്കുമെന്നും ഇവർ വ്യക്തമാക്കി.
മാത്തമാറ്റിക്സിൽ എം.ഫിലും പി.എച്ച്.ഡിയുമുള്ള തീവ്ര ഹിന്ദുത്വ നേതാവായ പൂജ അഞ്ചു വർഷം മുമ്പുവരെ പ്രഫസറായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 30ന് മഹാത്മ ഗാന്ധിയുടെ രൂപമുണ്ടാക്കി വെടിവെച്ച് ഗാന്ധിവധം ആേഘാഷിച്ചതിന് ഭർത്താവ് അശോക് പാണ്ഡെക്കൊപ്പം അറസ്റ്റിലായി.
സിവിൽ കോടതികളിൽ ലക്ഷക്കണക്കിന് േകസുകൾ കെട്ടിക്കിടക്കുന്നതിനാൽ പാവങ്ങളായ വ്യക്തികൾക്ക് നീതികിട്ടൽ പ്രയാസമാണെന്ന് ഹിന്ദു മഹാസഭ മീറത്ത് ജില്ലാ പ്രസിഡൻറ് അഭിഷേക് അഗർവാൾ പറഞ്ഞു. അതിനാൽ, ഹിന്ദു കോടതിയിലൂടെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ പെെട്ടന്ന് നീതി ലഭ്യമാകുമെന്നും അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.