ഡൽഹി വംശീയാതിക്രമ കേസിൽ ഹിന്ദുത്വ തീവ്രവാദി കുറ്റക്കാരനെന്ന് കോടതി
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമത്തിൽ മുസ്ലിംകൾക്കെതിരെ ആക്രമണം നടത്തിയതിന് ഒരാൾ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിച്ചു. ഗോകുൽ പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട വീടുകൾക്ക് തീയിടാനും കൊള്ളയടിക്കാനും നടന്ന ഹിന്ദുത്വ തീവ്രവാദി സംഘത്തിലുണ്ടായിരുന്ന ദിനേശ് യാദവ് കുറ്റക്കാരനാണെന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജി വീരേന്ദ്ര ഭട്ട് വിധിച്ചത്. വിനോദ് യാദവിനുള്ള ശിക്ഷ ഈ മാസം 22ന് വിധിക്കും. വംശീയാതിക്രമവുമായി നേരിട്ട് ബന്ധപ്പെട്ട കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നത് ഇതാദ്യമാണ്.
ഹിന്ദുസമുദായക്കാരനായ വിനോദ് യാദവ് വടിയുമായി മുസ്ലിംകൾക്കെതിരെ ആക്രമണം നടത്തുന്ന ആൾക്കൂട്ടത്തിലുണ്ടായിരുന്നതുതന്നെ അക്രമമുണ്ടാക്കുകയെന്ന നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയാണെന്നതിന് തെളിവാണ്.
മുസ്ലിംകളാണെന്ന് തിരിച്ചറിഞ്ഞശേഷം അടിക്കുകയും അവരുടെ വാഹനങ്ങൾ കേടുവരുത്തുകയും വീടുകൾ തകർക്കുകയും കവർച്ചനടത്തുകയും തീവെക്കുകയും ചെയ്തുകൊണ്ടിരുന്ന ഇതര സമുദായക്കാരുടെ സംഘത്തിലായിരുന്നു യാദവ് എന്ന് കോടതി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.