Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോഡ്​സെയുടെ പേരിൽ ഭാരത...

ഗോഡ്​സെയുടെ പേരിൽ ഭാരത രത്​ന അവാർഡ്​; പ്രഖ്യാപിച്ചത്​ ഗാന്ധി രക്​തസാക്ഷി ദിനത്തിൽ

text_fields
bookmark_border
ഗോഡ്​സെയുടെ പേരിൽ ഭാരത രത്​ന അവാർഡ്​; പ്രഖ്യാപിച്ചത്​ ഗാന്ധി രക്​തസാക്ഷി ദിനത്തിൽ
cancel

മീററ്റ്: രാഷ്​ട്രപിതാവ്​ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം വിനായക്​ ഗോഡ്​സെയുടെയും കൂട്ടുപ്രതി നാനാ ആപ്​തേയുടെയും പേരിൽ 'ഭാരത രത്​ന' അവാർഡ്​ ഏർപ്പെടുത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. മഹാത്മാഗാന്ധിയുടെ രക്​തസാക്ഷി ദിനമായ ഇന്നലെയാണ്​ ഏഴ്​ ഹിന്ദുത്വവാദികൾക്ക്​ "പണ്ഡിറ്റ് നാഥുറാം ഗോഡ്‌സെ-നാനാ ആപ്‌തേ ഭാരതരത്‌ന" പുരസ്‌കാരം നൽകി ആദരിച്ചത്​.

ഗാന്ധിയെ വധിച്ച ജനുവരി 30 ഹിന്ദു മഹാസഭ 'ശൗര്യ ദിവസ്' ആയാണ്​ ആചരിക്കുന്നത്​. 'ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഇതാദ്യമായാണ് ഞങ്ങൾ ഈ അവാർഡ് നൽകുന്നത്' - അവാർഡ്​ ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്​ അശോക് ശർമ്മ പറഞ്ഞു. മെഡലും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ജനുവരി 12ന് മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഹിന്ദുപുരോഹിതൻ കാളീചരൺ മഹാരാജാണ്​ അവാർഡ്​ ജേതാക്കളിൽ ഒരാൾ. 2019-ൽ മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത്​ പ്രതീകാത്മകമയി 'കൊലപ്പെടുത്തിയ' പൂജ ശകുൻ പാണ്ഡെയാണ് മറ്റൊരു അവാർഡ്​ ജേതാവ്​.

'ഗോഡ്‌സെ ജീവൻ നൽകി സംരക്ഷിച്ച ദേശീയതയെ പ്രചരിപ്പിക്കാനുള്ള എന്‍റെ ദൃഢനിശ്ചയത്തിന്​ ഈ അവാർഡ്​ ശക്തി പകരു'മെന്ന്​ അവാർഡ് ജേതാക്കളിലൊരാളായ നിശാന്ത് ജിൻഡാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu mahasabhamahatma gandhiNathuram Vinayak GodseAssassination of Mahatma Gandhi
News Summary - Hindu Mahasabha confers ‘Godse Bharat Ratna’ on 7
Next Story