യു.പിയിൽ ഹിന്ദു സമാജ് പാർട്ടി നേതാവ് വെടിയേറ്റു മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ലഖ്നോവിലെ വസതിക്കുസമീപത്തെ ഓഫിസിലാണ് തിവാരി വെള്ളിയാഴ്ച രാവിലെ 11ന് കൊല്ലപ്പെട്ടത്. വ്യക്തിപരമായ ശത്രുതയാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ് ഞു. കൊല നടത്തിയവരിൽ ഒരാൾ കാവിവസ്ത്രം ധരിച്ചാണ് എത്തിയത്.
ഹിന്ദു മഹാസഭ നേതാവായിരുന്ന തിവാരി 2017ലാണ് ഹിന്ദു സമാജ് പാർട്ടി രൂപവത്കരിച്ചത്. ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയിലെ ഹരജിക്കാരിൽ ഒരാളാണ്. ഇയാൾ 2015ൽ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശം മുസ്ലിംകൾക്കിടയിൽ വ്യാപക പ്രതിേഷധത്തിനിടയാക്കിയിരുന്നു.
സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 2016ൽ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് തിവാരിക്കെതിരായ ദേശസുരക്ഷ നിയമപ്രകാരമുള്ള കേസ് റദ്ദാക്കി. 2012ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഒക്ടോബറിൽ യു.പിയിൽ കൊല്ലപ്പെടുന്ന നാലാമത്തെ തീവ്ര ഹിന്ദുത്വ നേതാവാണ് കമലേഷ് തിവാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.