ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ VIDEO
text_fieldsന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ 71ാം ചരമവാർഷികത്തിൽ രാഷ്ട്രപിതാവിെൻറ വധത്തെ പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. യു.പിയിലെ അലിഗഢിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതീകാത്മകമായി രക്തമൊഴുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഗാന്ധി ഘാതകനായ ഗോഡ്സേയുടെ പ്രതിമ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഗാന്ധിയെ ഗോഡ്സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദുമഹാസഭ ആചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. മുമ്പും ഹിന്ദുമഹാസഭ ഗോഡ്സെ ദിനം ആഘോഷിച്ചത് വിവാദമായിട്ടുണ്ട്.
ഗോഡ്സെ ഉൾപ്പടെ എട്ട് പേരെയാണ് ഗാന്ധിവധ കേസിൽ വിചാരണ നേരിട്ടത്. ഇതിൽ അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. ഗോപാൽ ഗോഡ്സെ, മദൻലാൻ പാവ, വിഷ്ണു രാമകൃഷ്ണ എന്നിവർക്ക് ജീവപര്യന്തം തടവും നാഥുറാം ഗോഡ്സെ, നാരായൺ ആപ്തേ എന്നിവർക്ക് വധശിക്ഷയും കോടതി വിധിച്ചു. 1949 നവംബർ 15ന് അംബാല ജയിൽവെച്ചാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.