Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഇനി ഗോഡ്​സേ...

രാജ്യത്ത്​ ഇനി ഗോഡ്​സേ ലൈബ്രറിയും; ഗാന്ധിവധത്തിന്‍റെ ആസൂത്രണം വിശദമായി പഠിക്കാം

text_fields
bookmark_border
Hindu Mahasabha opens Godse
cancel

രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയെ വധിച്ച ഗോഡ്​സേയുടെ പേരിൽ ലൈബ്രറി തുറന്ന്​ ഹിന്ദുമഹാസഭ. വിശ്വ ഹിന്ദി ദിവസ്​ ആയ ഞായറാഴ്ചയാണ്​ ഗ്വാളിയോറിൽ ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ചത്​. ഗോഡ്​സേയുടെ ജീവിതവും പ്രത്യയശാസ്ത്രവും പഠിപ്പിക്കാനാണ്​ ലൈബ്രറി തുറന്നത്​. ദൗലത് ഗഞ്ചിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് 'ഗോഡ്സെ ഗ്യാൻ ശാല' ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ വധത്തെ ഗോഡ്സെ എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെകുറിച്ചുള്ള സാഹിത്യവും പ്രസംഗങ്ങളും ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.


'ഗോഡ്സെ എന്ന യഥാർഥ ദേശീയവാദിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ലൈബ്രറി തുറന്നത്. അവിഭക്ത ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. ഇന്നത്തെ അജ്ഞരായ യുവാക്കളിൽ അദ്ദേഹം നിലകൊള്ളുന്ന യഥാർഥ ദേശീയത വളർത്തുകയാണ് ലൈബ്രറിയുടെ ലക്ഷ്യം'-ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ്​ ജൈവീർ ഭരദ്വാജ് പറഞ്ഞു. രാഷ്​ട്രങ്ങൾ ഭരിക്കാൻ ആഗ്രഹിച്ച ജവഹർലാൽ നെഹ്‌റുവി​േന്‍റയും മുഹമ്മദ് അലി ജിന്നയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് ഇന്ത്യ വിഭജിച്ചതെന്നും ഭരദ്വാജ് പറഞ്ഞു. ഗാന്ധിജിയെ വധിക്കാൻ പദ്ധതിയിട്ടതും പിസ്റ്റൾ വാങ്ങിയതും ഗ്വാളിയോറിലായതിനാലാണ്​ ലൈബ്രറി ഇവിടെതന്നെ സ്​ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.


നേരത്തേ ഗോഡ്സെക്കായി സമർപ്പിച്ച ഒരു ക്ഷേത്രം മഹാസഭ അവരുടെ ഗ്വാളിയോർ ഓഫീസിൽ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്‍റെ പ്രതിഷേധത്തെതുടർന്നാണ്​ ഇത് നീക്കം ചെയ്തത്. ഇന്ത്യ വിഭജനം മഹാത്മാഗാന്ധിയുടെ പിഴവാണെന്ന് മധ്യപ്രദേശ്​ പ്രോ​ടേം സ്പീക്കർ രമേശ്വർ ശർമ ഞായറാഴ്ച വിശേഷിപ്പിച്ചു. ഇന്ത്യയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിൽ മുഹമ്മദ് അലി ജിന്ന വിജയിച്ചതിന്​ കാരണം മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu MahasabhaMahatma GandhiGodse library
Next Story