കൊറോണയെ തുരത്താൻ ഗോമൂത്ര സൽക്കാരം
text_fieldsന്യൂഡൽഹി: ഗോമൂത്ര പാർട്ടി നടത്തി, രാജ്യത്തെ കൊറോണ വൈറസിൻെറ പിടിയിൽ നിന്നും രക്ഷപ്പെടുത്താനൊരുങ്ങി ഹിന് ദുമഹാസഭ. ചായ സൽക്കാര മാതൃകയിൽ രാജ്യമെമ്പാടും ഇതിനായി ഗോമൂത്ര പാർട്ടി നടത്തും. ഗോമൂത്രത്തിനൊപ്പം അഗർബത്തി പോലെ ഉപയോഗിക്കാൻ ചാണക വറളി ലഭ്യമാക്കുമെന്ന് ഹിന്ദുമഹാസഭ പ്രസിഡൻറ് ചക്രപാണി മഹാരാജ് അറിയിച്ചു.
ഗോമൂത്രം, ചാണക വറളി തുടങ്ങിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്ന അവബോധം സൃഷ്ടിക്കുകയാണ് സൽക്കാരത്തിൻെറ പ്രധാന ലക്ഷ്യം. ചായ സൽക്കാര മാതൃകയിൽ അതിനായി ഗോമൂത്ര പാർട്ടി സംഘടിപ്പിക്കും. അതിൽ കൊറോണ വൈറസിനെ സംബന്ധിച്ചും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വൈറസിനെ തുരത്തുന്നതെങ്ങനെയെന്നും ബോധവൽക്കരണം നൽകും.
ഗോമൂത്ര വിൽപ്പനക്കായി പ്രത്യേക കൗണ്ടറുകൾ തുറക്കും. ചാണകകേക്കും അഗർബത്തിയും ഇതുവഴി വിൽപ്പന നടത്തും. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഉടൻ ചത്തുപോകുെമന്നും ചക്രപാണി മഹാരാജ് പറഞ്ഞു.
ഗോമൂത്ര സൽക്കാരം ആദ്യം സംഘടിപ്പിക്കുക ഡൽഹിയിലെ ഹിന്ദു മഹാസഭ ഭവനിലായിരിക്കും. അതിനുശേഷം രാജ്യം മൊത്തം വ്യാപിപ്പിക്കും. രാജ്യമെമ്പാടുമുള്ള ഗോശാലകളുമായി ബന്ധപ്പെടുത്തി കൊറോണയെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.