Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahatma Gandhi Nathuram Vinayak Godse
cancel
Homechevron_rightNewschevron_rightIndiachevron_rightതൂക്കിലേറ്റിയ ജയിലിലെ...

തൂക്കിലേറ്റിയ ജയിലിലെ മണ്ണുകൊണ്ട്​ ഗോഡ്​സെ പ്രതിമ നിർമിക്കും -ഹിന്ദുമഹാസഭ

text_fields
bookmark_border

ഗ്വാളിയോർ: മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന്​ കൊണ്ടുവന്ന മണ്ണുകൊണ്ട്​ ​നാഥുറാം ഗോഡ്​സെയുടെ പ്രതിമ നിർമിക്കുമെന്ന്​ ഹിന്ദു മഹാസഭ. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ​ ഗോഡ്​സെയെ 1949 നവംബർ 15നാണ്​ തൂക്കിലേറ്റിയത്​. തിങ്കളാഴ്ച ഗോഡ്​സെയുടെ ചരമവാർഷികം ആചരിക്കുന്നതിനിടെയാണ്​ വലതുപക്ഷ സംഘടനയുടെ പ്രഖ്യാപനം.

'ഗോഡ്​സെയെയും നാരായൺ ആപ്​തെയെയും വധിച്ച അംബാല ജയിലിൽനിന്ന്​ ഹിന്ദുമഹാസഭ പ്രവർത്തകർ കഴിഞ്ഞയാഴ്ച മണ്ണ്​ കൊണ്ടുവന്നു. ഈ മണ്ണ്​ ഗോഡ്​സെയുടെയും ആപ്​തെയുടെയും പ്രതിമ നിർമിക്കാൻ ഉപയോഗിക്കും. പ്രതിമ ഗ്വാളിയോറിലെ മഹാസഭ ഓഫിസിൽ സ്​ഥാപിക്കും' -ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ. ജയ്​വീർ ഭരത്​വാജ്​ പറഞ്ഞു.

ഉത്തർപ്രദേശ്​ മീററ്റിലെ ബലിദാൻ ധാമിൽ മഹാസഭ പ്രവർത്തകർ പ്രതിമകൾ സ്​ഥാപിച്ചിരുന്നു. എല്ലാ സംസ്​ഥാനങ്ങളിലും ഇത്തരത്തിലുള്ള ബലിദാൻ ധാം ഞങ്ങൾ നിർമിക്കും -ജയ്​വീർ കൂട്ടിച്ചേർത്തു.

2017ൽ മഹാരാഷ്​ട്രയിലെ ഓഫിസിൽ സ്​ഥാപിച്ചിരുന്ന ഗോഡ്​​സെയുടെ പ്രതിമ ഗ്വാളിയോർ ജില്ല ഭരണകൂടം പിടിച്ചെടുത്തിരുന്നു. അവ ഇതുവരെ തിരികെ നൽകിയില്ല. വലിയ തോതിൽ ആളുകളുടെ കൊലപാതകത്തിൽ കലാശിച്ച 1947ലെ ഇന്ത്യ വിഭജനത്തിന്​ കാരണം കോൺ​ഗ്രസാണെന്നും ജയ്​വീർ പറഞ്ഞു.

അതേസമയം, ഹിന്ദു മഹാസഭ പ്രവർത്തകർ തിങ്കളാഴ്ച ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന്​ ഗ്വാളിയോർ പൊലീസ്​ അഡീഷനൽ സൂപ്രണ്ട്​ സത്യേന്ദ്ര സിങ്​ തോമർ പറഞ്ഞു. ഒരു പ്രതിമയും സ്​ഥാപിച്ചിട്ടില്ലെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ പൊലീസ്​ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nathuram GodseHindu MahasabhaMahatma GandhiAmbala jail
News Summary - Hindu Mahasabha to make Godses statue with Ambala jail soil
Next Story