വിദ്വേഷ പ്രസ്താവന: ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
text_fieldsന്യൂഡൽഹി: കേരളം കൊടിയ പ്രളയത്തെ അതിജീവിക്കുന്ന സമയത്ത് വിദ്വേഷ പ്രസ്താവന നടത്തിയ അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഒൗദ്യോഗിക വെബ്സൈറ്റ് കേരള ൈസബർ വാരിയേഴ്സ് ഹാക്ക് ചെയ്തു.
പ്രളയത്തിൽപെട്ട, ബീഫ് കഴിക്കാത്ത ആളുകളെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്ന ഹിന്ദുമഹാസഭ തലവൻ സ്വാമി ചക്രപാണിയുടെ വിവാദ പ്രസ്താവനയാണ് ഹാക്കർമാരെ ചൊടിപ്പിച്ചത്. നാടൻ ബീഫ് കറിയുണ്ടാക്കുന്നതിനുള്ള ചേരുവയാണ് വെബ്സൈറ്റ് തുറന്നാൽ പ്രത്യക്ഷപ്പെടുന്നത്. ‘സൈക്കോ ചക്രപാണീ, ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത് അവരുടെ വ്യക്തിത്വത്തിെൻറ അടിസ്ഥാനത്തിലാണ്, ഭക്ഷണശീലത്തിെൻറ അടിസ്ഥാനത്തിലല്ല’ എന്ന സന്ദേശവും വെബ്സൈറ്റിലുണ്ട്.
കേരളത്തിൽ പശുക്കളെ കൊല്ലുകയും പ്രദർശിപ്പിക്കുകയും ചെയ്തവർക്ക് പ്രകൃതിനൽകിയ ശിക്ഷയാണ് പ്രളയം. പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും മനപ്പൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.