ഹിന്ദുത്വ പ്രവർത്തകർ ഗുരുഗ്രാമിൽ വീണ്ടും ജുമുഅ തടഞ്ഞു
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഹിന്ദു സംഘടന പ്രവർത്തകർ വീണ്ടും ജുമുഅ തടഞ്ഞു. ഗുരുഗ്രാം സെക്ടർ 37ൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയാണ് ജുമുഅ തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച പ്രതിഷേധത്തിനിടയിലും ഹാജി ശഹ്സാദിെൻറ നേതൃത്വത്തിൽ ജുമുഅ നടന്ന സെക്ടർ 37ലെ ഗ്രൗണ്ടിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് നമസ്കാരം തടസ്സപ്പെടുത്തിയത്.
അതേസമയം, ആർ.എസ്.എസിെൻറ മുസ്ലിം രാഷ്ട്രീയ മഞ്ചും ഹിന്ദുത്വ തീവ്രവാദികളും തമ്മിലുണ്ടാക്കിയ ധാരണയിൽ പറഞ്ഞ ആറ് സ്ഥലങ്ങളിൽ ഒന്നിൽ ജുമുഅ നടന്നു. സെക്ടർ 29ലെ ലെയ്സർ വാലി ഗ്രൗണ്ടിലാണ് ജുമുഅ നടന്നത്.
നമസ്കാരത്തെയും പൂജയേക്കാളും പ്രധാനം ഗുരുഗ്രാമിൽ സമാധാനമാണെന്നും അതിനാൽ പൊതുസ്ഥലങ്ങളിൽ നമസ്കാരം നടത്തരുതെന്ന് കരുതിയാണ് ധാരണയുടെ അടിസ്ഥാനത്തിൽ നമസ്കരിച്ചതെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ ഖുർശിദ് അവകാശപ്പെട്ടു.
Hindutva groups chant anti-Muslim slogans as they occupy the site at #Gurugram's Sector 37 where Muslims would earlier offer namaz.
— Meghnad Bose (@MeghnadBose93) December 10, 2021
"Na mullon ka na qazi ka, yeh desh hai Veer Shivaji ka"@TheQuint pic.twitter.com/sZDzPjZxeK
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.