ശാഹീൻബാഗിലെ സി.എ.എ സമരത്തിലേക്ക് പ്രകോപനവുമായി ഹിന്ദു സേന പ്രവർത്തകർ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗിൽ പ്രകോപനവുമായി ഹിന്ദു സേന പ്രവർത്തകർ. ശാഹ ീൻബാഗിലേക്ക് തങ്ങളെ കടത്തി വിട്ടാൽ സമരം അവസാനിപ്പിച്ചു തരാമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.
ആദ്യം 20നടുത ്തും തുടർന്ന് 200ഓളവും ഹിന്ദുസേന പ്രവര്‍ത്തകരാണ് ശാഹീന്‍ബാഗിലെ സമരപന്തലിനടുത്തെത്തിയത്. രാജ്യദ്രോഹികളെ വെ ടിവെച്ചുകൊല്ലൂ എന്നും തങ്ങളെ കടത്തി വിട്ടാൽ കപില്‍ ഗുജ്ജര്‍ വെടിയുതിര്‍ത്തതുപോലെ വെടിയുതിർത്ത് സമരം അവസാനിപ്പിക്കാമെന്നും അവർ വിളിച്ചു പറഞ്ഞു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
പൗരത്വ നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ സന്ധിയില്ലാത്ത സമരം നടക്കുന്ന ശാഹീൻബാഗ് രാജ്യത്തിൻറ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഹിന്ദുസേനയിലെ ഒരു പ്രവർത്തകൻ പ്രകോപനപരമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തിങ്കളാഴ്ച ശാഹീൻബാഗ് സമരം 50 ദിവസം പൂർത്തിയാക്കും. വൻ പൊലീസ് സന്നാഹം ശാഹീന്‍ബാഗിലുണ്ട്.
*Urgent*
— Shaheen Bagh Official (@Shaheenbaghoff1) February 1, 2020
The women of #shaheenbagh call for urgent mobilisation for 2nd February 2020. We will not be deterred by threats from Right-Wing groups in our fight to protect the Constitution. Please join us. #ShaheenBaghProtest #shaheenbaghattacked pic.twitter.com/dz95s3SV7N
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.