മനുഷ്യകുലത്തിന്‍റെ രക്ഷകനായ ട്രംപിന്‍റെ ജന്മദിനം ആഘോഷിക്കുമെന്ന് ഹിന്ദുസേന
text_fieldsന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജന്മദിനം ഹിന്ദുസേന പ്രവർത്തകർ ആഘോഷിക്കും. ട്രംപിന് 71 വയസ് തികയുന്ന ഇന്ന് ഒരു മണിക്ക് ഡൽഹി ജന്തർ മന്ദിറിലാണ് പിറന്നാൾ ആഘോഷം. മനുഷ്യകുലത്തിന്‍റെ രക്ഷകൻ എന്നാണ് ട്രംപിനെ ഇവർ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വർഷവും ട്രംപിന്‍റെ ജന്മദിനം ഹിന്ദുസേന ആഘോഷിച്ചിരുന്നു. ഇത്തവണത്തേത് കൂടുതൽ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം. എന്തെല്ലാമാണ് ആഘോഷ പരിപാടികൾ എന്ന് വ്യക്തമല്ല. എന്നാൽ ഫോട്ടോ പ്രദർശനം ചടങ്ങിൽ ഉണ്ടായിരിക്കുമെന്ന് ഹിന്ദുസേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത ട്വിറ്ററിൽ പറഞ്ഞു.
ട്രംപിന്‍റെ ജന്മദിനം കഴിഞ്ഞ വർഷവും ഹിന്ദുസേന വിപുലമായ പരിപോടികളോടെ ആഘോഷിച്ചിരുന്നു. വലിയ ഒരു കേക്ക് മുറിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.