Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപ്​ ജയിക്കാൻ...

ട്രംപ്​ ജയിക്കാൻ മനമുരുകിയ പ്രാർഥനകളുമായി ഹിന്ദുസേന

text_fields
bookmark_border
ട്രംപ്​ ജയിക്കാൻ മനമുരുകിയ പ്രാർഥനകളുമായി ഹിന്ദുസേന
cancel

ന്യൂഡൽഹി: അമേരിക്കൻ തെരഞ്ഞെടുപ്പ്​ പുരോഗമിച്ച്​ കൊണ്ടിരിക്കവേ ട്രംപിന്​ വേണ്ടി പ്രാർഥനകളുമായി ഹിന്ദുസേന. ട്രംപിനായി ഹിന്ദുസേന ഡൽഹിയിൽ പ്ര​േത്യക പൂജയൊരുക്കി.

കിഴക്കൻ ഡൽഹിയിലെ ക്ഷേത്രത്തിൽ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രാർഥന. ട്രംപി​െൻറ വിജയത്തിനായി പ്രത്യേക മന്ത്രങ്ങളും മുഴക്കി. ഇസ്​ലാമിക തീവ്രവാദത്തിനെതിരെ നിൽക്കുന്ന ട്രംപ്​ ജയിക്കേണ്ടത്​ ലോകത്തി​െൻറ ആവശ്യമാണെന്ന്​ പൂജാരി വേദ്​ ശാസ്​ത്രി​ പ്രതികരിച്ചു.

കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിലും ട്രംപിന്​ വേണ്ടി പൂജ നടത്തിയിരുന്നതായി ഹിന്ദുസേന പ്രസിഡൻറ്​ വിഷ്​ണു ഗുപ്​ത പ്രതികരിച്ചു. ട്രംപ്​ ജയിക്കുന്നത്​ പാകിസ്​താൻ-ചൈന അച്ചുതണ്ടിനെതിരെ നിൽക്കാൻ ഇന്ത്യക്ക്​ സഹായകരമാകുമെന്നും വിഷ്​ണുഗുപ്​ത പ്രതികരിച്ചു. ട്രംപി​െൻറ ജന്മദിനത്തിന്​ കേക്ക്​ മുറിക്കുന്ന ഹിന്ദു സേന പ്രവർത്തകരുടെ വിഡിയോ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu SenaDonald Trump
Next Story