ഹിന്ദുക്കൾ മേൽകോയ്മ ആഗ്രഹിക്കുന്നില്ല -മോഹൻ ഭാഗവത്
text_fieldsഷികാഗോ: മേൽകോയ്മ സ്ഥാപിക്കാനുള്ള ആഗ്രഹം ഹിന്ദുക്കൾക്കില്ലെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. ഒരു സമൂഹമെന്ന നിലയിൽ പ്രവർത്തിക്കുേമ്പാൾ മാത്രമാണ് സമുദായത്തിന് അഭിവൃദ്ധിയുണ്ടാവൂ. മനുഷ്യരാശിയുടെ നന്മക്കായി സമുദായ നേതാക്കൾ െഎക്യത്തോടെ കർമരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഷികാഗോയിൽ കഴിഞ്ഞദിവസം ആരംഭിച്ച രണ്ടാം ലോക ഹിന്ദു കോൺഗ്രസിൽ (ഡബ്ല്യൂ.എച്ച്.സി) സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
‘‘ഒരു സിംഹം ഒറ്റക്കാണെങ്കിൽ ചെന്നായ്ക്കൾക്ക് അതിനെ കീഴടക്കാനും നശിപ്പിക്കാനും കഴിയും. ഇൗ യാഥാർഥ്യം മറന്നുപോകരുത്. ലോകത്ത് അഭിവൃദ്ധി കൊണ്ടുവരണം. ആധിപത്യം സ്ഥാപിക്കുക എന്നത് ആഗ്രഹിക്കുന്നില്ല. ഒരു കോളനിവാഴ്ചയുടെയും ഫലമല്ല ഞങ്ങളുടെ സ്വാധീനം -ഭാഗവത് തുടർന്നു.
2,500 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. സ്വാമി വിവേകാനന്ദൻ ഷികാഗോയിലെ ലോകമത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിെൻറ 125ാം വാർഷികാഘോഷംകൂടിയാണിത്.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആത്മീയാചാര്യന്മാരായ ദലൈ ലാമ, ശ്രീ ശ്രീ രവി ശങ്കർ തുടങ്ങിവർ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. എസ്.പി. കോത്താരിയാണ് ഡബ്ല്യൂ.എച്ച്.സി അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.