കാനഡയിൽ ഹിന്ദുക്ഷേത്രം തകർത്തു; ചുമരുകൾ വികൃതമാക്കി
text_fieldsന്യൂഡൽഹി: കാനഡയിലെ എഡ്മോഷനിൽ ഹിന്ദുക്ഷേത്രം തകർത്തു. ചുമരുകളിൽ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുമുണ്ട്. ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയാണെന്ന് എം.പി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി. ഗ്രേറ്റർ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം ക്ഷേത്രങ്ങൾ നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഖാലിസ്താൻ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമണങ്ങളിൽ ഹിന്ദുക്കൾ ആശങ്കയിലാണ് ഇതിനെതിരെ കനേഡിയൻ അന്വേഷണ ഏജൻസികൾ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനേഡിയൻ പാർലമെന്റിൽ ഉൾപ്പടെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. തീവ്ര ആശയങ്ങൾ കാനഡയിൽ വർധിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ അക്രമങ്ങൾ ഉണ്ടാവുന്നത്.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചത്. നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.