ഹിന്ദു സ്ത്രീയുടെ സ്വത്തിൽ പിതാവിന്‍റെ കുടുംബത്തിനും അവകാശമുണ്ടെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഹിന്ദു സ്ത്രീകളുടെ സ്വത്തിൽ പിതാവിന്‍റെ കുടുംബത്തിനും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. പിതാവിന്‍റെ കുടുംബത്തെ അന്യരായി കണക്കാക്കാനാവില്ലെന്നും വിധിന്യായത്തിൽ പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 15.1 ഡി പ്രകാരമാണ് സ്ത്രീയുടെ പിതൃകുടുംബാംഗങ്ങൾ അവകാശികളുടെ പരിധിയിൽ വരുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍റെ ബെഞ്ച് വ്യക്തമാക്കി. പിതാവിന്‍റെ അനന്തരാവകാശികളെ മകളുടെയും അനന്തരാവകാശികളായി സെക്ഷൻ 13.1.ഡി വിവരിക്കുന്നുണ്ടെന്നും വിധിയിൽ പറഞ്ഞു.
ജഗ്‌നോ എന്ന സ്ത്രീയുടെ സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കോടതി വിധിക്ക് ആധാരമായത്. ഇവരുടെ ഭർത്താവ് 1953ൽ മരിച്ചു. കുട്ടികളില്ലാത്തതിനാൽ 1956ലെ പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 14 അനുസരിച്ച് ജഗ്‌നോ ആയിരുന്നു ഭർത്താവിന്‍റെ സ്വത്തിന്‍റെ ഏക അവകാശി. പിന്നീട് ഇവർ സ്വത്ത് തന്‍റെ സഹോദരന്‍റെ മക്കൾക്ക് കൈമാറി. നിയമപ്രകാരമുള്ള ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാൻ സഹോദരന്‍റെ മകൻ 1991ൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ജാഗ്നോ അനുകൂലമായി ശുപാർശ നൽകിയതോടെ സ്വത്തുടമസ്ഥാവകാശം സഹോദന്‍റെ മക്കൾക്ക് കൈമാറി കോടതി ഉത്തരവിട്ടു. അതിനിടെ, സ്വത്ത് കൈമാറ്റം ജാഗ്നോയുടെ ഭർതൃസഹോദരന്മാർ എതിർത്തു. ഹിന്ദു വിധവയുടെ സ്വത്തിൽ പിതാവിന്‍റെ കുടുംബത്തിന് അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. അപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.