ശിവലിംഗമുൾപ്പെടെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ ഹിന്ദു യുവാവ് അറസ്റ്റിൽ
text_fieldsലഖ്നോ: ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചതിന് ഹിന്ദു യുവാവി പിടിയിൽ. ഉത്തർപ്രദേശിലെ ഇഗാത ഗ്രാമത്തിലാണ് സംഭവം. സുനിൽ (കുല്ലു) എന്നയാളാണ് പിടിയിലായത്. 500 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിലെ ശിവലിംഗമുൾപ്പെടെയുള്ള നിരവധി വിഗ്രഹങ്ങൾ നശിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസികളാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഗീതയാണ് സംഭവത്തിന് പിന്നിലെന്ന വാദങ്ങൾ ഉയർന്നതിനിടെയാണ് ഹിന്ദു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ മദ്യലഹരിയിൽ സംഭവിച്ചതാണെന്നായിരുന്നു സുനിലിന്റെ പ്രതികരണമെന്ന് സിദ്ധാർത്ഥ നഗർ പൊലീസ് സുപ്രണ്ട് പ്രാചി സിങ് പറഞ്ഞു. തനിക്ക് സഹായികളായി മറ്റ് ചിലരുമുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.