യോഗിയുടെ സംഘടനയിൽ അഴിമതി; കൂട്ടരാജിയുമായി പ്രവർത്തകർ
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഹിന്ദു യുവവാഹിനി സംഘടനയിൽ പ്രവർത്തകരുടെ കൂട്ടരാജി. 2500 പ്രവർത്തകരാണ് രാജിവെച്ചത്. ഹിന്ദു യുവവാഹിനി ഒാർഗനൈസിങ് സെക്രട്ടറി പി.കെ. മാൾ സംഘടനയുടെ മഹാനഗർ യൂണിറ്റ് പിരിച്ച് വിട്ടതിനെ തുടർന്നാണ് കൂട്ടരാജിയുണ്ടായത്.
അംഗങ്ങൾ സംഘടനയെ ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന് ആരോപിച്ചാണ് മഹാനഗർ യൂണിറ്റ് പിരിച്ച് വിട്ടത്. എന്നാൽ, ഉന്നത നേതാക്കളാണ് അഴിമതി നടത്തുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ് സിങ് വൻ അഴിമതിയാണ് നടത്തുന്നതെന്ന് യൂണിറ്റ് സെക്രട്ടറി ആകാശ് സിങ്, വൈസ് പ്രസിഡൻറ് രാംകൃഷ്ണ ദ്വിവേദി എന്നിവർ ആരോപിച്ചു.
ഇ ടെൻഡറിങ് നടപടികളില്ലാതെ ബി.ജെ.പി സർക്കാറിൽ നിന്ന് പങ്കജ് സിങ് അനധികൃതമായി കരാറുകൾ സമ്പാദിക്കുന്നുവെന്നാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യമുയർന്നു. എന്നാൽ, ആരോപണങ്ങളെല്ലാം പങ്കജ് സിങ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.