കശ്മീരിൽ ഹിന്ദുക്കൾ ന്യൂനപക്ഷമല്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ
text_fieldsകശ്മീർ: ജമ്മുകശ്മീരിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിച്ചിട്ടില്ലെന്ന് പി.ഡി.പി - ബി.ജെ.പി സഖ്യ സർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്ര സർക്കാറിെൻറ പട്ടിക പ്രകാരമാണ് ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഹിന്ദുക്കളെ കശ്മീരിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷമായി പരിഗണിക്കണെമന്ന് സുപ്രീം കോടതിയിൽ നൽകിയ ഹരജിക്ക് വിശദീകരണമായാണ് സംസ്ഥാന സർക്കാറിെൻറ സത്യവാങ്മൂലം.
കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേന്ദ്രം നിർദേശിച്ച യോഗ്യതയും ആവശ്യവുമുള്ളവർക്ക് മാത്രമാണ് ലഭ്യമാവുക. 1993ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ന്യൂനപക്ഷ പട്ടികയിൽ മുസ്ലിംകൾ, സിക്കുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമത വിശ്വാസികൾ, പാഴ്സികൾ എന്നിവരുണ്ട്. 2014ൽ ൈജന മതസ്ഥരെയും ഉൾപ്പെടുത്തി. ഹിന്ദുക്കളെ ന്യുനപക്ഷമായി കേന്ദ്രം അംഗീകരിച്ചിട്ടില്ലാത്തതിനാൽ സമൂഹത്തിലെ അംഗങ്ങൾ ഇത്തരം പദ്ധതികൾക്ക് അർഹരല്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രസർക്കാറിെൻറ പദ്ധതികൾക്ക് ജമ്മുകശ്മീർ, മിസോറാം, നാഗാലാൻറ്, മേഘാലയ, പഞ്ചാബ്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങൾക്കായി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ളവരാണ് അർഹർ. പട്ടികയിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായിട്ടുണ്ടെങ്കിൽ അവർക്കുള്ള വിഹിതം മറ്റുള്ളവർക്കായി നീക്കിവെക്കുവെക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.