പാകിസ്താനെതിരെ ഹിന്ദുക്കൾ ഒന്നിക്കണം; ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം പഹൽഗാമിലുണ്ടായ ഭീകരാക്രമണം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇതിന് തക്കതായ തിരിച്ചടി നൽകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനുമേൽ നമ്മുടെ ഒരു ശ്രദ്ധ വേണം. കഴിഞ്ഞ ദിവസം ഹിന്ദുക്കളാണോയെന്ന് ചോദിച്ചാണ് ഭീകരർ ആളുകഴെ ആക്രമിച്ചത്. എസ്.ടിയാണോ എസസ്‍സിയാണോ ഒ.ബി.സിയാണോയെന്ന് ചോദിച്ചല്ല അവർ ആക്രമണം നടത്തിയത്.
ഹിന്ദുക്കൾ ഒന്നിച്ച് പാകിസ്താന് മറുപടി നൽകണം. ഹിന്ദുക്കൾ ഞങ്ങളുടെ ശത്രുക്കളാണെന്നാണ് പാക് സേനാമേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുപോലൊരു ഭാഷ നമ്മൾ ഉപയോഗിക്കില്ല. എന്നാൽ, സൈനിക മേധാവിയുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം. അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.