പാകിസ്താനിൽ ജീവിക്കാൻ വയ്യ; മുൻ പി.ടി.ഐ എം.എൽ.എ ഇന്ത്യയിൽ അഭയം തേടി
text_fieldsചണ്ഡിഗഢ്: പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പാർട്ടിയായ പി.ടി.ഐ (പാകിസ്താൻ തെഹ്രീക െ ഇൻസാഫ്)യുടെ മുൻ എം.എൽ.എ രാഷ്ട്രീയ അഭയം തേടി കുടുംബത്തോടൊപ്പം ഇന്ത്യയിൽ. 43കാരനായ ബൽദേവ് കുമാറാണ് ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം മാസത്തിലേറെയായി ലുധിയാനയിലെ ഖ ന്ന പട്ടണത്തിൽ കഴിയുന്നത്.
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ സംവരണ സീറ്റായ ബാരി കോട്ടിൽനിന്നുള്ള എം.എൽ.എയായിരുന്നു ബൽദേവ് കുമാർ. ന്യൂനപക്ഷങ്ങളെ പാകിസ്താനിൽ വേട്ടയാടുകയാണെന്നും ഹിന്ദു, സിഖ് നേതാക്കളെ കൊലപ്പെടുത്തുകയാണെന്നും ബൽദേവ് കുമാർ ആരോപിച്ചു.
കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതോടെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും അവരെ ലക്ഷ്യമിട്ടു കൊല്ലുന്നതും വർധിച്ചു. പാകിസ്താനിലേക്ക് ഇനി മടങ്ങിപ്പോകില്ല. സഹോദരങ്ങൾ പാകിസ്താനിലാണ്. നിരവധി സിഖ്, ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018ൽ അധികാരത്തിലെത്തിയ ഇംറാൻ ഖാനിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ, അദ്ദേഹം തികഞ്ഞ പരാജയമായി. ഇംറാനെ ഭരിക്കുന്നത് ഐ.എസ്.ഐയും പാക് സൈന്യവുമാണ്. ഒരു പുതിയ പാകിസ്താൻ നിർമിക്കുമെന്ന അവകാശവാദമൊക്കെ ഒന്നുമല്ലാതായി -ബൽദേവ് പറഞ്ഞു.
നങ്കണസാഹിബ് പ്രവിശ്യയിൽ സിഖ് പുരോഹിതെൻറ മകളെതന്നെ നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവം അടുത്തിടെയുണ്ടായി. തനിക്കും കുടുംബത്തിനും രാഷ്ട്രീയ അഭയവും സുരക്ഷയും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖൈബർ പഖ്തൂൻഖ്വയിലെ ന്യൂനപക്ഷ സീറ്റിൽ പ്രവിശ്യ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.ടി.ഐ അംഗമായ സിഖ് എം.എൽ.എ സോറൻ സിങ് 2016 ഏപ്രിലിൽ വെടിയേറ്റു മരിച്ച കേസിൽ കുറ്റാരോപിതനാണ് ബൽദേവ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.