ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യം; മറ്റുള്ളവരെ പുറംതള്ളില്ലെന്ന് മോഹൻ ഭാഗവത്
text_fieldsഇൻഡോർ: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എന്നാൽ ഹിന്ദുക്കളുടെ രാജ്യം എന്നതിനർഥം മറ്റുള്ളവരെ ഉൾക്കൊള്ളില്ല എന്നല്ലെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജർമനി ആരുടെ രാജ്യമാണ്? ജർമൻകാരുെട. ബ്രിട്ടൻ ബ്രിട്ടീഷുകാരുടെ, അേമരിക്ക അമേരിക്കക്കാരുടെ എന്നതുപോലെ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുെട രാജ്യമാണ്. ഹിന്ദുസ്ഥാൻ മറ്റ് ആളുകളുടെതല്ല എന്ന് അതിനർഥമില്ലെന്നും ഭാഗവത് പറഞ്ഞു.
ഹിന്ദു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരത മാതാവിെൻറ മക്കൾ എന്ന അർഥത്തിലാണ്. ഇന്ത്യൻ പൂർവ്വികരുടെ പിന്തുടർച്ചക്കാരും ഇന്ത്യൻ സംസ്കാരവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവരുമായ ആളുകളാണ് ഹിന്ദുക്കൾ. ഒരു നേതാവോ ഒരു പാർട്ടിയോ മാത്രം വിചാരിച്ചാൽ രാജ്യത്തെ ഉന്നതിയിലെത്തിക്കാനാകില്ല. അതിന് മാറ്റം ആവശ്യമാണ്. സമൂഹത്തെ അതിനു വേണ്ടി നാം ഒരുക്കിയെടുക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പുരാതന യുഗത്തിൽ വികസനത്തിനായി ജനങ്ങൾ ദൈവത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. കലിയുഗത്തിൽ വികസനത്തിനായി സർക്കാറിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. എന്നാൽ സമൂഹം നീങ്ങുന്നതിനനുസരിച്ച് മാത്രമേ സർക്കാറിന് മുന്നോട്ടു പോകാനാകൂ. സമൂഹം സർക്കാറിെൻറ പിതാവാണ്. സർക്കാർ സമൂഹത്തെ സേവിക്കുകയാണ് ചെയ്യുന്നത്. സർക്കാറിന് സമൂഹത്തെ മാറ്റാനാകില്ല. സമൂഹം സ്വയം മാറുേമ്പാൾ അത് സർക്കാറിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.