ഒടുവിൽ പേര് മാറ്റി യൂനിലിവർ; ഫെയർ ആൻഡ് ലൗലി ഇനിമുതൽ ‘ഗ്ലോ ആൻഡ് ലൗലി’
text_fieldsബെംഗളൂരു: ആഗോള ഉപഭോക്തൃ ഭീമനായ യൂനിലിവർ ‘ഫെയർ ആൻഡ് ലൗലി’യിലെ ഫെയർ എന്ന വാക്ക് ഉപേക്ഷിച്ച് ഗ്ലോ ആൻഡ് ലൗലി എന്നാക്കി. ഇരുണ്ട ചർമക്കാർക്കിടയിൽ തെറ്റായ സൗന്ദര്യ ധാരണകൾ പരത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയായിരുന്നു കമ്പനിയുടെ നീക്കം. പുരുഷൻമാർക്കായി പുറത്തിറക്കിയ ഫെയർ ആൻഡ് ഹാൻസം ഇനിമുതൽ ‘ഗ്ലോ ആൻഡ് ഹാൻസം’ എന്ന പേരിലായിരിക്കും വിപണിയിൽ എത്തുക.
പുതിയ പേരിന് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫെയർ എന്ന വാക്ക് ഉൽപ്പന്നത്തിെൻറ പേരിൽ ഉപയോഗിക്കുന്നത് നിർത്താനും, ‘ഫെയർ’ ‘ലൈറ്റ്’ ‘വൈറ്റ്’ തുടങ്ങിയ വാക്കുകൾ പരസ്യങ്ങളിലടക്കം ഒഴിവാക്കാനും യൂനിലിവർ തീരുമാനിച്ചിട്ടുണ്ട്.
തൊലി നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ സൗന്ദര്യവർധക ഉൽപാദക കമ്പനികൾക്ക് വലിയതോതിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ തൊലിനിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെയായിരുന്നു വിമർശനമുയർന്നത്. അമേരിക്കയിൽ പൊട്ടിപുറപ്പെട്ട ബ്ലാക്ക്സ് ലൈവ്സ് മാറ്റർ എന്ന മൂവ്മെൻറ് ഇതിനൊരു വഴിത്തിരിവാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.