ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന്; അസമിൽ ടി.വി പരമ്പരക്ക് നിരോധം
text_fieldsഗുവാഹതി: 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തെ തുടർന്ന് അസമിൽ ടെലിവിഷൻ പരമ്പര നിരോധിച്ചു.
ഹിന്ദു-അസം സംസ്കാരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭമാരംഭിച്ചതോടെയാണ്, സ്വകാര്യ വിനോദ ചാനലിലെ 'ബീഗം ജാൻ' എന്ന ടെലിവിഷൻ പരമ്പരക്ക് ഗുവാഹതി പൊലീസ് നിരോധനം ഏർപ്പെടുത്തിയത്.
പരമ്പര സമാധാനത്തിന് ഭംഗംവരുത്തുന്നതാെണന്ന കാമരൂപ് ജില്ലാതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
രണ്ടു മാസത്തേക്കാണ് നിരോധം. ഹിന്ദു ജാഗരൺ മഞ്ച്, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി വന്നത്.
അതേസമയം, ചിലരുടെ ഭാവനക്കനുസരിച്ച് നടപ്പാക്കിയ നിരോധമാണിതെന്നും മനുഷ്യത്വമാണ് എല്ലാത്തിനും മുകളിലെന്നും പരമ്പരയിലെ മുഖ്യ നടി പ്രീതി കൊങ്കോണ പ്രതികരിച്ചു.
ഹിന്ദു യുവതിയെ മുസ്ലിം ചെറുപ്പക്കാരൻ സഹായിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.