നായകൾ കുരച്ചുകൊണ്ട് കാറിനെ പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി; മകൻ ജയിലിലായതിന്റെ കോപമെന്ന് കർഷകർ
text_fieldsകർഷക സമരകാലത്ത് സമരക്കാർക്ക് നേരെ കാർ ഓടിച്ചുകയറ്റിയ കേസിൽ ജയിലിൽ കഴിയുകയാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ കർഷകർ വീണ്ടും സമരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ മന്ത്രി കർഷകരെ കുറിച്ച് വളരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. "നായ്ക്കൾ കുരക്കുകയും തന്റെ കാറിനെ പിന്തുടരുകയും ചെയ്യുന്നു" എന്നാണ് പ്രതിഷേധിക്കുന്ന കർഷകരെ കുറിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര പറഞ്ഞത്. ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മകൻ ജയിലിൽ കിടക്കുന്നതിന്റെ കോപത്തിലാണ് മന്ത്രി എന്നാണ് ടിക്കായത്ത് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ആഭ്യന്തര സഹമന്ത്രിയാണ് അജയ് മിശ്ര.
"മാധ്യമങ്ങൾ, കർഷകർ എന്ന് വിളിക്കപ്പെടുന്നവർ, ദേശീയതയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ കാനഡയിലോ പാകിസ്താനിലോ ഇരിക്കുന്ന തീവ്രവാദികൾ, നിങ്ങൾ എന്നെയും അവർക്കിടയിൽ ജനപ്രിയനാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതാണ് നിങ്ങളുടെ ശക്തി. നിങ്ങൾ കാരണം ഈ ആളുകൾക്ക് കണക്കാക്കാൻ കഴിയില്ല. എന്നെ എങ്ങനെ തോൽപ്പിക്കും, ആന അതിന്റെ വഴിയിൽ നീങ്ങുന്നു, നായ്ക്കൾ കുരക്കുന്നു. ഞാൻ ലഖ്‌നൗവിലേക്ക് കാറിൽ പോകുകയാണെന്ന് കരുതുക, അത് നല്ല സ്പീഡിൽ പോകുന്നു. നായ്ക്കൾ കുരക്കുന്നു. അവ റോഡരികിൽ കുരക്കുകയോ കാറിന് പിന്നാലെ ഓടുകയോ ചെയ്യുന്നു. ഇത് അവരുടെ സ്വഭാവമാണ്. അതിനെക്കുറിച്ചൊന്നും ഞാൻ പറയുന്നില്ല. ഞങ്ങൾക്ക് ഈ സ്വഭാവം ഇല്ല. കാര്യങ്ങൾ സ്വയം വെളിപ്പെടുത്തും. എല്ലാവരോടും ഞാൻ പ്രതികരിക്കും. നിങ്ങളുടെ പിന്തുണ കാരണം എനിക്ക് വളരെ ആത്മവിശ്വാസമുണ്ട് " -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.