ആർ.എസ്.എസ് നേതാവിനെ കൊന്ന കേസിൽ ഹിസ്ബ് ഭീകരൻ പിടിയിൽ
text_fieldsശ്രീനഗർ: കശ്മീരിൽ ആർ.എസ്.എസ് നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ എൻ.ഐ.എ പിടികൂടി. ഏറെ നാളായി എൻ.ഐ.എ തിരയുന്ന റുസ്തം അലിയെയാണ് കിഷ്ത്വാർ ജില്ലയിലെ ഹഞ്ചാലയിൽനിന്ന് പിടികൂടിയതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ആർ.എസ്.എസ് നേതാവായ ചന്ദർകാന്ത് ശർമ്മയെയും അദ്ദേഹത്തിെൻറ സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുസ്തം അലി. നേരത്തെ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിലും റുസ്തമിെൻറ പേരുണ്ടായിരുന്നു. 2019 ഏപ്രിലിലായിരുന്നു കൊലപാതകം.
2018ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെ വധിച്ച കേസിൽ 2019 സെപ്റ്റംബറിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരരായ നിസാർ അഹമ്മദ് ഷെയ്ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസൈൻ എന്നിവരെ ജമ്മു -കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനിൽ പരിഹാറിെൻറയും ചന്ദർകാന്തിെൻറയും കൊലപാതകങ്ങൾ കിഷ്ത്വാറിൽ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.