ചരിത്രകാരൻ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു
text_fieldsപ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പൂനെയിലെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. ശുചിമുറിയിൽ വീണ അദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകുേന്നരത്തോടെ ആരോഗ്യസ്ഥിതി വശളായിരുന്നു.
'ശിവ് ഷാഹിർ' എന്ന് അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് പ്രശസ്തനായത്. ശിവജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
2015ൽ മഹാരാഷ്‌ട്ര മഹാരാഷ്‌ട്രസർക്കാറിന്‍റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നൽകി ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും ലഭിച്ചു.
അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.'പുരന്ദരെയുടെ വിയോഗം വേദനിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.