300 കോടിക്ക് വേണ്ടി ഭർതൃപിതാവിനെ കൊന്നു; സർക്കാർ ജീവനക്കാരി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 300 കോടി വിലമതിക്കുന്ന വസ്തുവിന് വേണ്ടി വേണ്ടി ഭർതൃപിതാവിനെ കൊലപ്പെടുത്തിയ സർക്കാർ ജീവനക്കാരി അറസ്റ്റിൽ. 82കാരനായ പുരുഷോത്തം പുത്തേവാറിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ അർച്ചന പുത്തേവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമിടിച്ചായിരുന്നു പുത്തേവാറിന്റെ മരണം. സാധാരണ വാഹനാപകടമായാണ് പൊലീസ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീട് സ്വത്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
മെയ് 22നാണ് നാഗ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുരുഷോത്തം പുത്തേവവാറിനെ കാറിടിക്കുന്നത്. ആദ്യം വാഹനാപകടമായി കേസ് അന്വേഷിച്ച പൊലീസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും പിന്നീട് ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഒരു കോടി രൂപ ക്വട്ടേഷൻ സംഘത്തിന് നൽകിമരുമകൾ തന്നെയാണ് പുത്തേവാറിനെ കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. ചൊവ്വാഴ്ച കേസിലെ പ്രതിയും അസിസ്റ്റന്റ് ടൗൺ പ്ലാനിങ് ഡയറക്ടറുമായ അർച്ചനയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൈക്രോ സ്മോൾ മീഡിയ എന്റർപ്രൈസ് ഡയറക്ടർ പ്രശാന്ത് പരേലവാരും അറസ്റ്റിലായിട്ടുണ്ട്.
ഇതുകൂടാതെ ക്വട്ടേഷൻ സംഘാംഗങ്ങളായ നീരജ് ഈശ്വർ നിംജെ, സചിൻ മോഹൻ ധാർമിക് ഇവരുടെ കുടുംബ ഡ്രൈവർ സാർതക് ബാഗ്ഡെ എന്നിവരും പിടിയിലായിട്ടുണ്ട്. അർച്ചനയുടെ പേഴ്സണൽ അസിസ്റ്റന്റായ പായൽ നാഗേശ്വറും അറസ്റ്റിലായി. മുഴുവൻ പ്രതികളേയും ജൂൺ 15 വരെ കോടതി റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്നും എസസ്‍യു.വിയും 140 ഗ്രാം സ്വർണവും മൂന്ന് ലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.