പൊലീസുമായുള്ള വാഗ്വവാദത്തിനിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsചെന്നൈ: സീറ്റ്ബെൽറ്റ് ധരിക്കാത്തതിെൻറ പേരിൽ പൊലീസ് തടഞ്ഞു നിർത്തിയ യുവാവ് പൊതുജനമധ്യത്തിൽ ആത്മഹത്യക്ക് ശ്രമിച്ചു. തിരുന്നൽവേലി സ്വദേശിയായ മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാജീവ് ഗാന്ധി സാലയിൽ പൊലീസ് പരിശോധനക്കിടെ സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് മണികണ്ഠന് പിഴ ചുമത്തിയിരുന്നു. പിഴയൊടുക്കിയതിന് ശേഷം ഇയാൾ പൊലീസുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിെൻറ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാനും ഇയാൾ ശ്രമിച്ചു. ഇതിനിടെ പെെട്ടന്ന് കാറിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മണികണ്ഠെൻറ ആരോഗ്യനില അപകടകരമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചെന്നൈ പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.