ഹിറ്റ്ലറും മോദി ഭരണകൂടവും തമ്മിൽ സമാനതയുണ്ട് –സി.പി.െഎ (എം.എൽ) ലിബറേഷൻ
text_fieldsന്യൂഡൽഹി: ഹിറ്റ്ലറിന് കീഴിലെ ജർമനിയുമായി പലതരത്തിലും സമാനതകളുള്ളതാണ് നരേന്ദ്ര മോദി ഭരണകൂടമെന്ന് സി.പി.െഎ (എം.എൽ) ലിബറേഷൻ.
ഇന്ത്യയിൽ ഇന്നുള്ളത് ഫാഷിസത്തിെൻറ വളർച്ചയാണെന്നതിൽ സംശയമിെല്ലന്നും പഞ്ചാബിലെ മൻസയിൽ ബുധനാഴ്ച സമാപിച്ച പത്താം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നു.
1947ന് ശേഷമുള്ള ഏറ്റവുംവലിയ രാഷ്ട്രീയ ദുരന്തമായി വളർന്നുവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളെ അംഗീകരിക്കണം. ഇടത് ശക്തികൾക്ക് നേരിട്ട് മത്സരിക്കാൻ കഴിയുന്ന സ്ഥലങ്ങളൊഴികെയുള്ള ഇടത് ഇതര ക്യാമ്പിൽ ഫാഷിസ്റ്റുകൾ ആരെന്നും അല്ലാത്ത ശക്തികൾ ആരെന്നുമുള്ള നിർണയം നടത്തി ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താൻ പ്രവർത്തിക്കണം. ഫാഷിസത്തെ തെരഞ്ഞെടുപ്പ് വെല്ലുവിളിയിൽ മാത്രമായി ചുരുക്കിക്കെട്ടാൻ പാടില്ല.
വളർന്നുവരുന്ന തൊഴിലില്ലായ്മയിൽനിന്നുള്ള ആശങ്കയും അമർഷവും ഇസ്ലാമോഫോബിയയും അന്യവിദ്വേഷവും വളർത്തി മോദി സർക്കാറിെൻറ സാമ്പത്തിക ദുരന്തത്താൽ തൊഴിലില്ലാതായവരിൽനിന്ന് ഫാഷിസ്റ്റ് ശക്തികൾ പടയാളികളെ റിക്രൂട്ട് ചെയ്യുകയാണ്. മുസോളിനിയും ഹിറ്റ്ലറും ദൃഷ്ടാന്തമാക്കിയ സൈനിക, പൗരുഷ അധിഷ്ഠിതമായ അമിത രാജ്യസ്നേഹ പ്രത്യയശാസ്ത്രെത്തയാണ് 1920 മുതൽ ആർ.എസ്.എസ് മാതൃകയാക്കുന്നത്. നാസി ജർമനിക്കും ബി.ജെ.പിക്ക് കീഴിലെ ഇന്ത്യക്കും സമാനതകളുണ്ട്. ആഭ്യന്തര ശത്രുവിന് എതിരായ വെറുപ്പും അക്രമവും (ജൂതരും മറ്റ് ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകളും ആയിരുന്നു ജർമനിയിലെങ്കിൽ ഇന്ത്യയിൽ മുസ്ലിംകളും ദലിതരും എല്ലാ തരത്തിലുള്ള പ്രത്യയശാസ്ത്ര എതിരാളികളാണ്), ഏറ്റവും ഉന്നതനായ ഒരു നേതാവിനെ ചുറ്റിപ്പറ്റി ജനങ്ങളുടെ വികാരം മോശമായി മുതലെടുത്ത് വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കുന്നത്, തെറ്റായ കാര്യങ്ങളും അപവാദവും തുടർച്ചയായി പ്രചരിപ്പിക്കുന്നത് എന്നിവ ഇതിന് തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.