ഹിസ്ബ് കമാൻഡറുടെ വധം കൊല്ലപ്പെട്ടത് തലക്ക് 12 ലക്ഷം വിലയിട്ട ഭീകരൻ
text_fieldsശ്രീനഗർ: കശ്മീരിലെ ബെയ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലക്ക് 12 ലക്ഷം വിലയിട്ട ഭീകരൻ. ഹിസ്ബ് കമാൻഡർ റിയാസ് നായ്കൂവാണ് കൊല്ലപ്പെട്ടത്. എട്ടുവർഷമായി സൈന്യം അേന്വഷിക്കുന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്. കൊടുംഭീകരൻ കൂട്ടാളികൾക്കൊപ്പം സുരക്ഷസേനയുടെ പിടിയിലായതായി ഇന്നലെ രാവിലെതന്നെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇദ്ദേഹത്തിെൻറ പേരുവിവരങ്ങൾ അറിയിച്ചത്. ബുർഹാൻ വാനിയുടെ പിൻഗാമിയായാണ് നായ്കൂ സംഘടനയുടെ ഓപറേഷൻ കമാൻഡറായത്. ഇവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
ദക്ഷിണ കശ്മീരിൽ രണ്ടിടത്തായി ഏറ്റുമുട്ടൽ ദിവസങ്ങളായി തുടരുകയാണ്. രണ്ട് ഭീകരർ കൊല്ലപ്പെട്ട ഷാർഷല്ലി ഗ്രാമമാണ് ഒരിടം. മറ്റൊന്ന് അവന്തിപുരയിലെ ബെയ്പോരയും. കേണൽ അശുതോഷ് ശർമയും മേജർ അനുജ് സൂദുമടക്കം എട്ട് സുരക്ഷ സേനാംഗങ്ങൾക്ക് ജീവൻ ത്യജിക്കേണ്ടിവന്നു. അതിനുശേഷം മൂന്നാംദിവസം കൊടുംഭീകരെൻറ ജീവനെടുത്താണ് സുരക്ഷസേന മറുപടി നൽകിയത്. സുരക്ഷസേനയെ കല്ലെറിഞ്ഞ് ഓടിക്കാൻ യുവാക്കളെ സംഘടിപ്പിച്ചതടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ റിയാസിനെതിരെയുണ്ട്. മൂന്നുവട്ടം രക്ഷപ്പെട്ട ശേഷമാണ് ഇയാളെ വധിക്കാനായതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചതന്നെ നായ്കുവിെൻറ താവളം സേന വളഞ്ഞിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചശേഷമായിരുന്നു സേനയുടെ നടപടി.
ക്രമസമാധാന പാലനം മുൻനിർത്തി താഴ്വരയിൽ ഫോണിനും മൊബൈൽ ഇൻറർനെറ്റിനും വീണ്ടും വിലക്ക് ഏർപെടുത്തി. കൂടാതെ, ജനങ്ങളുടെ സ്വൈരവിഹാരത്തിന് െപാലീസ് കടുത്ത നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.