സബ്സർ: വാനിയുടെ വിശ്വസ്തൻ
text_fieldsശ്രീനഗർ: സബ്സർ അഹ്മദ് ഭട്ടിന് മഹ്മൂദ് ഗസ്നവി എന്നാണ് മറുപേര്. ‘സാബ് ഡോൺ’ എന്ന് വിളിപ്പേരുമുണ്ടത്രെ. 21 വയസ്സുള്ള ആറടി ഉയരക്കാരൻ, രണ്ടുവർഷം മുമ്പ് ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നു. കൃത്യമായി ഏപ്രിൽ 13ന് എന്ന് സൈന്യം. അന്നാണ് ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ സഹോദരൻ ഖാലിദ് മുസഫർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചുരുങ്ങിയ കാലംകൊണ്ട് വാനിയുടെ വിശ്വസ്തനായി മാറി.
വാനിക്കൊപ്പം യൂനിഫോമണിഞ്ഞ് സർവായുധധാരിയായി നിൽക്കുന്ന സബ്സറിെൻറ ചിത്രം താഴ്വരയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാക്കൾക്കിടയിൽ സബ്സറിനും വാനിയെപ്പോലെ വീരപരിവേഷമുണ്ടായിരുെന്നന്നാണ് പൊലീസ് വിലയിരുത്തൽ. ജന്മസ്ഥലമായ ത്രാൾ സെക്ടറും ദക്ഷിണകശ്മീരിലെ പുൽവാമ ജില്ലയിലുള്ള ഗ്രാമങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ഒളിവിൽ പോകുന്നതിന് മുമ്പായിരുന്നു ഇങ്ങെന പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
2016 ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് സബ്സർ ചുമതലയേറ്റത്. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുെന്നന്നും ഇവർ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഇതിന് തെളിവാണെന്നും ന്യൂസ് 18 ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഭീകരവാദപരിശീലനം ലഭിച്ച സബ്സറിെൻറ തലക്ക് 10 ലക്ഷം രൂപ സൈന്യം ഇനാം പ്രഖ്യാപിച്ചിരുന്നത്രെ. ദക്ഷിണകശ്മീരിലെ പല സ്ഥലങ്ങളിലും വാനിയും സബ്സറും ഒരുമിച്ചുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് ചണ്ഡിഗഢിൽ എൻജിനീയറിങ് പഠനത്തിനുപോയി തിരിച്ചെത്തിയശേഷമാണ് സബ്സർ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതെന്നും പറയുന്നു. വാനിയെപ്പോലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല ഇയാൾ. അതേസമയം, സൈന്യത്തിനെതിരെ നടന്ന പല പ്രക്ഷോഭങ്ങളിലും പെങ്കടുത്തിട്ടുണ്ട്. വാനി കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെ സൈനികെൻറ പക്കൽ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെട്ടത് സബ്സറിനെ സംഘടനയിൽ ‘പ്രശസ്തനാക്കിയ’ സംഭവമായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.